ഇന്ത്യ കോടീശ്വരന്മാരുടേത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്ത് കോടിശ്വരന്മാരുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 2015ലെ ഇന്ത്യയിലെ കോടിശ്വരന്‍മാരുടെ എണ്ണം 2.36 ലക്ഷമാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍ കോടിശ്വരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മറ്റുരാജ്യങ്ങളില്‍ സമ്പന്നരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴാണ് ഇന്ത്യയില്‍ ഈ സ്ഥിതി. ഐടി, ഫിനാന്‍ഷ്യല്‍, സര്‍വീസ്, പുറം കരാര്‍, ആരോഗ്യമേഖല, നിര്‍മാണ മേഖല എന്നി രംഗങ്ങളില്‍ രാജ്യത്തെ സംരംഭങ്ങള്‍ കൈവരിച്ച നേട്ടമാണ് കോടിശ്വരന്‍മാരുടെ എണ്ണം ഉയരാന്‍ വഴിയൊരുക്കിയത്.

ഇന്ത്യ കോടീശ്വരന്മാരുടേത്

2007ല്‍ ഇന്ത്യയില്‍ 1,52000 കോടിശ്വരന്‍മാരാണുണ്ടായിരുന്നത്. 2015ല്‍ എത്തിയപ്പോള്‍ ഇത് 2.36 ലക്ഷമായി ഉയര്‍ന്നു. ഇക്കാലയളവില്‍ കോടിശ്വരന്‍മാരുടെ എണ്ണത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇവരുടെ മൊത്തം ആസ്തി ഒന്നരലക്ഷം കോടി ഡോളറാണെന്നും വെല്‍ത്ത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2007ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പാദ്യത്തില്‍ 67 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2007ല്‍ 90000 കോടി ഡോളറായിരുന്നു ഇന്ത്യയിലെ കോടിശ്വരന്‍മാരുടെ ആകെ സമ്പാദ്യം. മൊത്തം ആസ്തി 10 ലക്ഷം ഡോളറോ അതില്‍ കൂടുതല്‍ ഉളളവരെയാണ് കോടീശ്വരന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുക.

<strong>കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍</strong>കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍

English summary

The number of millionaires in India is growing strongly

The number of millionaires in India is growing strongly and at the end of 2015 around 2,36,000 high net worth individuals were living in the country, with a combined wealth of $1.5 trillion, says wealth report.
Story first published: Saturday, July 16, 2016, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X