പരാതികളില്‍ മുന്നില്‍ പതഞ്ജലി, പെപ്‌സിയും പിസാഹട്ടും പട്ടികയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: എഎസ്‌സിഐ(അഡൈ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ) പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച 109 പരസ്യങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുകയാണ്.
മെയിലെ 109 പരസ്യങ്ങള്‍ക്കെതിരെയാണ് പരാതികള്‍ എഎസ്സിഐയ്ക്ക് ലഭിച്ചിട്ടുള്ളത്.

പതഞ്ജലി,ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങി പ്രമുഖ നിര്‍മാതാക്കള്‍ക്കെതിരെയാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കൂടുതല്‍ പരാതികള്‍.

പതഞ്ജലി

പതഞ്ജലി

ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെയാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്. പതഞ്ജലി ജീരാ ബിസ്‌കറ്റ്,കാച്ചി ഖാനി,മസ്റ്റാഡ് ഓയില്‍,കേശ കാന്തി,ദന്ത് കാന്തി,എന്നീ വസ്തുക്കള്‍ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍.

പെപ്‌സി

പെപ്‌സി

എല്ലാ ബോട്ടിലിലും പേടൈം കാഷ് എന്ന പരസ്യമാണ് പെപ്‌സികോ കമ്പനിയെ വെട്ടിലാക്കിയത്.

എച്ച് യുഎല്‍

എച്ച് യുഎല്‍

സണ്‍സില്‍ക്ക് ഷാമ്പൂ,ഫെയര്‍ആന്‍ഡ് ലൗലി ആയുര്‍വേദിക് കെയര്‍ എന്നിവയുടെ പരസ്യത്തിനാണ് എച്‌യുഎല്ലിനെതിരെ കേസ്. ഇമാമിയുടെ നവരത്‌നാ തൈലത്തിനെതിരെയും പരാതിയുണ്ട്.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്

ബ്രിട്ടാനിയയുടെ 100% ഗോതമ്പ്ബ്രഡ് എന്ന പരസ്യമാണ് പരാതിക്കിടയാക്കിയത്. ബ്രഡില്‍ 50%-60% മാത്രമേ ഗോതമ്പ് അടങ്ങിയിട്ടുണ്ടായിരുന്നുള്ളൂ.

പിസ ഹട്ട്

പിസ ഹട്ട്

രണ്ട് പിസ വാങ്ങുമ്പോള്‍ ഏത് പിസയും 199 രൂപയില്‍ എന്ന പരസ്യമാണ് പിസ ഹട്ടിനെ കുടുക്കിയത്.

വോള്‍ട്ടാസ്,ടാറ്റ ഗ്രൂപ്പ്

വോള്‍ട്ടാസ്,ടാറ്റ ഗ്രൂപ്പ്

രണ്ട് എയര്‍ കണ്ടീഷനറുകള്‍ ഒന്നിന്റെ ചിലവില്‍ ഉപയോഗിക്കൂ എന്ന പരസ്യമാണ് വോള്‍ട്ടാസിന്റെ തെറ്റിദ്ധരിക്കപ്പെട്ട പരസ്യം.

എല്‍ജി ഇലക്ട്രോണിക്‌സ്

എല്‍ജി ഇലക്ട്രോണിക്‌സ്

എയര്‍കണ്ടീഷനറിന്റേയും വാട്ടര്‍ പ്യൂരിഫൈയറിന്റേയും പരസ്യത്തിനാണ് എല്‍ജി ഇലക്ട്രോണിക്‌സിനെതിരെ പരാതി.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

കംപ്ലീറ്റ് ബാങ്കിംഗ് സൊലൂഷന്‍സ് എന്ന ആക്‌സിസ് ബാങ്കിന്റെ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് ആക്‌സിസ് ബാങ്കിനെതിരെ നടപടി.

എയര്‍ഏഷ്യ

എയര്‍ഏഷ്യ

ചെന്നെയില്‍ നിന്നും 4999 രൂപ മുതല്‍ യാത്ര ചെയ്യാം എന്ന തെറ്റായ പരസ്യത്തിനാണ് എയര്‍ഏഷ്യയ്ക്ക് നോട്ടീസ്.

English summary

ASCI pulls up Patanjali, others for misleading advertisements

Advertising watchdog ASCI has pulled up Patanjali Ayurved, HUL, PepsiCo, Britannia, Pizza Hut, Amazon, LG Electronics, Voltas, Axis Bank, AirAsia and Flipkart, among others, for running misleading ad campaigns.
Story first published: Friday, August 5, 2016, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X