ഓഫര്‍ പെരുമഴയുമായി വിമാനക്കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫ് സീസണിലെ നഷ്ടം മറികടക്കാന്‍ വിമാനക്കമ്പനികള്‍ വമ്പന്‍ ഓഫറുകളുമായി രംഗത്ത്. സപൈസ്‌ജെറ്റ്,ഇന്‍ഡിഗോ എയര്‍ലൈന്‍സ്,എയര്‍ഇന്ത്യ തുടങ്ങിയ കമ്പനികളാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കില്‍ പകുതിയിലധികം നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

രാജ്യത്തിനകത്തും പുറത്തേക്കുമുള്ള സര്‍വീസുകള്‍ക്ക് നിരക്കിളവുണ്ട്.

എയര്‍ഇന്ത്യ

എയര്‍ഇന്ത്യ

എയര്‍ഇന്ത്യയില്‍ മണ്‍സൂണ്‍ സെയിലിന്റെ ഭാഗമായി ആഗസ്റ്റ് 9 മുതല്‍ 15 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 1,199 രൂപ മുതല്‍ 15,999 രൂപ വരെ നിരക്കില്‍ ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇന്ത്യക്കകത്തും പുറത്തും ഈ ഓഫറില്‍ യാത്ര ചെയ്യാം.

ഇന്‍ഡിഗോയില്‍ 809 രൂപ മുതല്‍

ഇന്‍ഡിഗോയില്‍ 809 രൂപ മുതല്‍

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയില്‍ 806 രൂപ മുതല്‍ യാത്ര ചെയ്യാം. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യുന്നതിനാണ് ഈ ഓഫര്‍ ലഭിക്കുക.

ഇന്‍ഡിഗോ

ഇന്‍ഡിഗോ

ഇന്ത്യയ്ക്കകത്തെ യാത്രകള്‍ക്ക് മാത്രമേ കുറഞ്ഞ വിലയുടെ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. എത്ര സീറ്റുകളാണ് ഇതിനായി നീക്കിവെയ്ക്കുകയെന്ന് ഇന്‍ഡിഗോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജമ്മു-ശ്രീനഗര്‍

ജമ്മു-ശ്രീനഗര്‍

ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വിവരമനുസരിച്ച് ജമ്മു- ശ്രീനഗര്‍ റൂട്ടില്‍ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ വില 806 രൂപയാണ്. ബെംഗളൂരു-കൊച്ചി റൂട്ടില്‍ 1,137 രൂപയാണ് വിമാനടിക്കറ്റ് നിരക്ക്. ഡല്‍ഹി-ജയ്പുര്‍ റൂട്ടില്‍ യാത്രയ്ക്ക് 908 രൂപയാണ് നിരക്ക്. ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 976 രൂപയാണ് പുതിയ പ്രമോഷണല്‍ സ്‌കീമില്‍ മുടക്കേണ്ടി വരിക.

സ്‌പൈസ്‌ജെറ്റിലും ഓഫര്‍

സ്‌പൈസ്‌ജെറ്റിലും ഓഫര്‍

ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് 399 രൂപ വരെ കുറച്ചിട്ടുണ്ട്.

ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

ആഗസ്ത് 18 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. അഹമ്മദാബാദ് - മുംബൈ, അമൃതസര്‍ - ശ്രീനഗര്‍, ബംഗലൂരൂ-ചെന്നൈ, ബെംഗളൂരൂ-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍, മുംബാ-ഗോവ തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍.

English summary

Air India, SpiceJet, IndiGo offer discounted fares to attract flyers

Various airlines announced discounted fares to attract flyers during the lean travel season.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X