വിമാന ടിക്കറ്റ് നിരക്ക് കൂട്ടി, ഇരട്ടിയിലധികം വര്ധന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിപ്പൂര്: പ്രവാസിമലയാളികള്ക്ക് പോക്കറ്റ് കാലിയാക്കാന് വിമാനക്കമ്പനികള് നിരക്കുകള് കുത്തനെ കൂട്ടി.

 

ഗള്ഫ് രാജ്യങ്ങളില് വേനലവധി അവസാനിക്കന്നതോടെയാത്രക്കാരുടെ എണ്ണത്തില് വരുന്ന തിരക്ക് മുതലെടുക്കാനാണ് വിമാന കമ്പനികള് ഒരുങ്ങുന്നത്.

വര്ധന സെപ്റ്റംബറില്

വര്ധന സെപ്റ്റംബറില്

സെപ്തംബര് രണ്ടാംവാരത്തിലാണ് അവധിക്കാലംകഴിഞ്ഞ് ഗല്ഫ്മേഖലയിലെ സ്കൂളുകള് തുറക്കുന്നത്. അതുകൊണ്ടുതന്നെ സെപ്തംബര് ഒന്നുമുതല് 20 വരെയുള്ള സമയത്തെ യാത്രയ്ക്ക് വന്വര്ധനയാണ് വരുത്തിയിരിക്കുന്നത്.

ഇരട്ടിയലധികം വര്ധന

ഇരട്ടിയലധികം വര്ധന

പലമേഖലകളിലേക്കും 200 ശതമാനത്തിലധികമാണ് വര്ധന. ദോഹ ബഹ്റൈന് മേഖലയിലേക്കാണ് ഏറ്റവും ഉയര്ന്ന നിരക്കുവര്ധന വരുത്തിയിരിക്കുന്നത്.

വ്യോമയാനത്തിന്റെ നിര്ദേശം അവഗണിക്കുന്നു

വ്യോമയാനത്തിന്റെ നിര്ദേശം അവഗണിക്കുന്നു

ഒരു പരിധിയിലധികം ടിക്കറ്റ് നിരക്കുവര്ധന അനുവദിക്കില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്ക്ക് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല് ഇതൊന്നും പാലിക്കാതെയാണ് വിമാനക്കമ്പനികളുടെ നിരക്ക് വര്ധന.

നിരക്കുകളിങ്ങനെ

നിരക്കുകളിങ്ങനെ

കോഴിക്കോടുനിന്നും ദോഹയിലേക്ക് 50,000 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തുനിന്നും 48,000 രൂപക്ക് മുകളിലും കൊച്ചിയില്നിന്നും 47,000 ത്തിനു മുകളിലുമായാണ് നിരക്കുകള്.

 

 

മറ്റ് രാജ്യങ്ങളിലേക്ക് നിരക്ക്

മറ്റ് രാജ്യങ്ങളിലേക്ക് നിരക്ക്

യു.എ.ഇ, മസ്കറ്റ്, സൗദി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ്നിരക്കുകള് എത്രയെന്ന് ഇപ്പോള് വ്യക്തമായിട്ടില്ല. എന്തായാലും ഇരട്ടിയിലധികം വര്ധന ഇവിടങ്ങളിലേക്കുമുണ്ടാവും എന്നാണ് റിപ്പോര്ട്ടുകള്.

 

 

English summary

Flight ticket rates from Kerala to Gulf countries skyrocketed

Flight ticket rates from Kerala to Gulf countries are increasing because of the increased demand.
Story first published: Tuesday, August 16, 2016, 17:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X