നേന്ത്രപ്പഴത്തിന് പൊള്ളുന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃശൂര്‍: സംസ്ഥാനത്തു നേന്ത്രപ്പഴത്തിന് റെക്കോഡ് വില. കിലോഗ്രാമിന് 60-65 രൂപയ്ക്കാണ് വിവിധ മാര്‍ക്കറ്റുകളില്‍ നേന്ത്രക്കായയുടെ മൊത്തവ്യാപാരം നടക്കുന്നത്.

പച്ചക്കായയുടെ വില വര്‍ധിച്ചതോടെ പഴത്തിനും വില കുതിച്ചുകയറി. നേന്ത്രപ്പഴത്തിനു കിലോഗ്രാമിന് 75-80 രൂപയ്ക്കാണ് ചില്ലറവില്‍പന.

വില നൂറിലേക്ക്

വില നൂറിലേക്ക്

ഓണം അടുത്തെത്തിയിരിക്കേ നേന്ത്രക്കായ വില കിലോഗ്രാമിനു 100 രൂപയില്‍ എത്താനാണു സാധ്യതയെന്നാണ് വ്യാപാരികളുടെ പക്ഷം. ഓണാവശ്യങ്ങള്‍ക്കായി ഇപ്പോള്‍ത്തന്നെ വ്യാപാരികള്‍ നേന്ത്രക്കായ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

ചിപ്‌സ് വിപണിയിലും വിലക്കയറ്റം

ചിപ്‌സ് വിപണിയിലും വിലക്കയറ്റം

നേന്ത്രക്കായ വില ഉയര്‍ന്നതോടെ ചിപ്‌സ് വിപണിയിലും വില വന്‍തോതില്‍ ഉയരുകയാണ്. ഇനി ഓണം അടുക്കുംതോറും വില ഇനിയും കൂടാനാണ് സാധ്യത.

വിലക്കയറ്റത്തിന് കാരണം

വിലക്കയറ്റത്തിന് കാരണം

ആഭ്യന്തര ഉത്പാദനത്തിലെ കുറവും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതുമാണു വില കുതിച്ചുകയറാനുള്ള കാരണം.

 

 

കാലാവസ്ഥ വില്ലന്‍

കാലാവസ്ഥ വില്ലന്‍

കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ടു തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷി നടത്താറുണ്ട്. കാലാവസ്ഥ മോശമായത് ഈ കൃഷികളെ ബാധിച്ചു.

എല്ലാ പഴങ്ങള്‍ക്കും വില കൂടുതല്‍

എല്ലാ പഴങ്ങള്‍ക്കും വില കൂടുതല്‍

നേന്ത്രപ്പഴം വില ഉയര്‍ന്നതോടൊപ്പം മറ്റ് വാഴപ്പഴങ്ങളുടെ വിലയും വര്‍ധിച്ചു. ഞാലിപ്പൂവന്‍ 7580, പാളയംകോടന്‍ 4550, റോബസ്റ്റ 3540 എന്നിങ്ങനെയാണു പഴങ്ങളുടെ വില.ഒരാഴ്ചക്കു മുന്‍പുള്ള വിലയേക്കാള്‍ ഇരട്ടിയാണിത്.

ആഭ്യന്തര ഉല്‍പ്പാദനം കുറവ്

ആഭ്യന്തര ഉല്‍പ്പാദനം കുറവ്

കഴിഞ്ഞസീസണില്‍ നേന്ത്രക്കായ വില കുത്തനേ ഇടിഞ്ഞതിനാല്‍ നിരവധി കര്‍ഷകര്‍ വാഴക്കൃഷിയില്‍നിന്നു പിന്‍വാങ്ങിയിരുന്നു. ആഭ്യന്തര ഉത്പാദനം ഇത്തവണ കുറയുന്നതിന് ഇതു പ്രധാന കാരണമായി. കഴിഞ്ഞ വേനല്‍ച്ചൂടും വാഴക്കൃഷിയെ ദോഷകരമായി ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഴക്കൃഷി നടക്കുന്ന ഇടുക്കി, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇത്തവണ കൃഷി തീരെയില്ല.

കര്‍ഷകര്‍ക്ക് ആശ്വാസം

കര്‍ഷകര്‍ക്ക് ആശ്വാസം

മറ്റു കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്കു വാഴപ്പഴത്തിനു വില ഉയര്‍ന്നത് ഒരു പരിധിവരെ ആശ്വാസമായിട്ടുണ്ട്.

English summary

Banana price continue to rule on high price due to short supply

Banana farmers, who survived an unusually hot summer early this year, are reaping the rewards of their perseverance with the price of raw nendran banana ruling steady around Rs.60-65 a kg.
Story first published: Thursday, August 18, 2016, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X