രാജ്യത്ത് ഏറ്റവും ലാഭകരം ഏത് സ്റ്റോറുകളാണെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ഏറ്റവും ലാഭകരം ഏത് റീട്ടെയില്‍ സ്‌റ്റോറുകളാണെന്നറിയാമോ ? ബിഗ് ബസാര്‍,മോര്‍,റിലയന്‍സ് തുടങ്ങിയവയാണ് റീട്ടെയില്‍ വില്‍പന എന്നാലോചിച്ചാല്‍ ഓര്‍മ്മ വരുന്നതെങ്കില്‍ തെറ്റി കോര്‍പ്പറേറ്റ് ഭീമന്മാരെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് ആര്‍മി കാന്റീനുകളാണ്.

കാന്റീന്‍ സോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ്

കാന്റീന്‍ സോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ്

റിലയന്‍സ്, ഫ്യൂച്ചര്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ചില്ലറവില്പന ശാലകളുടെ ലാഭക്കണക്ക് നോക്കിയാല്‍ ഏറ്റവു മുമ്പിലുള്ളത് കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) ആണ്

മദ്യം,കോസ്മറ്റിക്‌സ് എന്നിവ മുന്നില്‍

മദ്യം,കോസ്മറ്റിക്‌സ് എന്നിവ മുന്നില്‍

സിഎസ്ഡി വഴി വില്‍ക്കുന്നവയില്‍ 26 ശതമാനം മദ്യവും 23 ശതമാനം സൗന്ദര്യവര്‍ധക വസ്തുക്കളുമാണ്. വാഹനം, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ 20 ശതമാനമാണ്. രാജ്യത്തെ ഏറ്റവും വലിയ ചില്ലറവ്യാപാര സ്ഥാപനം എന്നതിനാല്‍ വിവിധ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനായി സിഎസ്ഡിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ഇളവ് മുഖ്യ ആകര്‍ഷണം

ഇളവ് മുഖ്യ ആകര്‍ഷണം

നികുതിയിളവിലാണ് ഇവിടെ സാധനങ്ങള്‍ നല്‍കുക. പ്രാദേശിക വിതരണകേന്ദ്രങ്ങള്‍ക്ക് നല്‍കുന്നതിലും താഴ്ന്ന വിലയ്ക്കാണ് കമ്പനികള്‍ സിഎസ്ഡിക്ക് ഉല്‍പന്നങ്ങള്‍ നല്കുന്നത്. ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യവും ലഭിക്കുന്നു.

മാര്‍ജിന്‍ 1%

മാര്‍ജിന്‍ 1%

ഒരു ശതമാനം മാര്‍ജിനിലാണ് സിഎസ്ഡി പ്രവര്‍ത്തിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെയും യുണൈറ്റഡ് സ്പിരിറ്റിന്റെയും പ്രധാന ഉപഭോക്താക്കളാണ് സിഎസ്ഡി.

ഉപയോക്താക്കള്‍

ഉപയോക്താക്കള്‍

ആര്‍മി/നേവി/വ്യോമയാന ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് സിഎസ്ഡിയുടെ ഉപഭോക്താക്കള്‍. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ 1948ല്‍ സ്ഥാപിതമായ സിഎസ്ഡിക്ക് 3,901 കാന്റീനുകളും 34 സംഭരണശാലകളുമുണ്ട്.

വരുമാനം

വരുമാനം

13,709 കോടി രൂപയാണ് സിഎസ്ഡിയുടെ മൊത്തവരുമാനം. 1.2 കോടി ഉപഭോക്താക്കള്‍ക്കായി അയ്യായിരത്തിലധികം ഉല്‍പന്നങ്ങളാണ് സിഎസ്ഡി ലഭ്യമാക്കുന്നത്.

പിന്നില്‍ കോര്‍പ്പറേറ്റുകള്‍

പിന്നില്‍ കോര്‍പ്പറേറ്റുകള്‍

ഡി മാര്‍ട്ട് 211 കോടി, ഫ്യൂച്ചര്‍ റീട്ടെയില്‍ 153 കോടി, റിലയന്‍സ് റീട്ടെയില്‍ 159 കോടി എന്നിങ്ങനെ ലാഭം നേടിയപ്പോഴാണ് സിഎസ്ഡിയുടെ മുന്നേറ്റം.

ലാഭം വേണ്ട

ലാഭം വേണ്ട

ലാഭത്തിനുവേണ്ടിയല്ല ആര്‍മി കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്, എങ്കിലും 2014-15 സാമ്പത്തിക വര്‍ഷം സിഎസ്ഡി നേടിയത് 236 കോടി രൂപയുടെ അറ്റാദായമാണ്.

English summary

Army canteens most profitable retail chain in India

The Canteen Stores Department (CSD), which, incidentally, is a not-for-profit organisation, earned Rs 236 crore during FY14-15, according to a Right to Information query.
Story first published: Friday, August 19, 2016, 15:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X