കേരള സ്റ്റാര്‍ട്ടപിനെ യുഎസ് കമ്പനി ഏറ്റെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തിലെ യുവാക്കളുടെ സംരംഭമായ പ്രൊഫൗണ്ടിസ് ലാബ്സിനെ അമേരിക്കന്‍ കമ്പനി വാങ്ങി. യുഎസ് ആസ്ഥാനമായ ഫുള്‍ കോണ്ടാക്ട് എന്ന കമ്പനിയാണ് പ്രൊഫൗണ്ടിസിനെ വാങ്ങിയത്. കേരളത്തിലെ ഒരു ഐടി പ്രോഡക്ട് സ്റ്റാര്‍ട്ടപിനെ ആദ്യമായാണ് യുഎസിലെ ഒരു കമ്പനി ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിതെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാറ്റ അനലിസ്റ്റ് കമ്പനിയാണു ഫുള്‍ കോണ്‍ടാക്ട്.

കേരള സ്റ്റാര്‍ട്ടപിനെ യുഎസ് കമ്പനി ഏറ്റെടുത്തു

തിരുവല്ല സ്വദേശി അര്‍ജുന്‍ ആര്‍.പിള്ള, കോട്ടയം സ്വദേശി ജോഫിന്‍ ജോസഫ്, തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യു, കായംകുളം സ്വദേശി നിതിന്‍ സാം ഉമ്മന്‍ എന്നിവരാണു പ്രൊഫൗണ്ടിസിന്റെ ശില്‍പ്പികള്‍.

ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജില്‍നിന്നു ബിടെക് പൂര്‍ത്തിയാക്കി, രണ്ടുവര്‍ഷത്തോളം ജോലി ചെയ്തുകഴിഞ്ഞാണു സ്വന്തം സംരംഭവുമായി ഇവര്‍ രംഗത്തെത്തുന്നത്. കളമശേരി സ്റ്റാര്‍ട്ടപ് വില്ലേജ് കേന്ദ്രമായി 2012 ജൂണിലാണ് പ്രൊഫൗണ്ടിസ് ആരംഭിച്ചത്.

2012ല്‍ നാലുപേരുമായി ആരംഭിച്ച കമ്പനിയില്‍ ഇന്നുള്ളത് 72 ജീവനക്കാരാണ്. പ്രൊഫൗണ്ടിസിന്റെ സാങ്കേതിക വിദ്യ, ജീവനക്കാര്‍, നിലവിലുള്ള ഉപഭോക്താക്കള്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായ ഏറ്റെടുക്കലാണു പൂര്‍ത്തിയായിരിക്കുന്നത്.

<strong>ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ആറ് കമ്പനികള്‍</strong>ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ആറ് കമ്പനികള്‍

English summary

US firm acquires Kochi-based startup Profoundis

Profoundis, a Kerala-based startup in the search-based technology space, has been acquired by FullContact, a US-based contact management solution. The amount of the deal has not been disclosed.
Story first published: Wednesday, August 24, 2016, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X