ഇന്ത്യയെ ഇന്ത്യയാക്കിയ ഇന്നലെയിലെ 10 പേര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ സംരംഭകത്വത്തിന് ഇന്ത്യയോളം തന്നെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ കഠിനമായ പരീക്ഷണങ്ങള്‍ നേരിട്ട് വിജയം നേടിയ ഒരുപാടു പേരുണ്ട് ഇന്ത്യയില്‍.

 

പല ബിസിനസ് മഹാരഥന്മാരുടേയും കഥ നമ്മളെത്തന്നെ വിസ്മയിപ്പിക്കുന്നതാണ്.

1. ധീരുഭായി അംബാനി

1. ധീരുഭായി അംബാനി

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന വ്യവസായിയാണ് ധീരുഭായി അംബാനി. ഗുജറാത്തിലെ ചെറിയ ഒരു ഗ്രാമത്തില്‍ നിന്നും മുംബൈയിലേക്ക് ചേക്കേറിയ അംബാനി പിന്നീട് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി മാറി. 1966ല്‍ അദ്ദേഹം സ്ഥാപിച്ച റിലയന്‍സ് ഇന്ന 85,000ലധികം ജീവനക്കാരുള്ള സ്ഥാപനമാണ്.

2. ഗണശ്യാം ദാസ് ബിര്‍ള

2. ഗണശ്യാം ദാസ് ബിര്‍ള

നിര്‍മാണ മേഖലയില്‍ തന്റെ പ്രയാണം തുടങ്ങിയ ബിര്‍ള കല്‍ക്കട്ടയില്‍ ടെക്‌സ്റ്റൈല്‍ ബിസിനസ് ആരംഭിച്ചു. 1940ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിനെ സ്വന്തമാക്കിയ ബിര്‍ള ടീ,സിമന്റെ്,കെമിക്കല്‍,റയോണ്‍ എന്നിവയിലേക്ക് തന്റെ ബിസിനസ് വ്യാപുലപ്പെടുത്തി. ഇന്ന് 33ലധികം രാജ്യങ്ങളില്‍ ബിര്‍ളയുടെ സാന്നിധ്യമുണ്ട്. 133,000ലധികം ജീവനക്കാര്‍ ബിര്‍ളയില്‍ ജോലി ചെയ്യുന്നു.

3. ആര്‍ദഷിര്‍ ഗോദ്‌റെജ്

3. ആര്‍ദഷിര്‍ ഗോദ്‌റെജ്

നിയമം പഠിച്ച് മുംബൈയിലെത്തിയ ആര്‍ദഷിര്‍ ഗോദ്‌റെജ് തന്റെ ബിസിനസ് താല്‍പര്യം കൊണ്ടാണ് ഗോദ്‌റെജ് സ്ഥാപിച്ചത്. ഗോദ്‌റെജ് പൂട്ടുകളുടെ വിജയം അദ്ദേഹം ഇന്ത്യയുടെ ലോക്ക് മാസ്റ്റര്‍ എന്നറിയപ്പെടാന്‍ കാരണമായി. മൃഗക്കൊഴുപ്പില്ലാത്ത ആദ്യത്തെ സോപ്പായ സിന്തോള്‍ നിര്‍മിച്ചതും ഗോദ്‌റെജാണ്.

4. ഗോവിന്ദ്‌റാം സെക്‌സാരിയ

4. ഗോവിന്ദ്‌റാം സെക്‌സാരിയ

ബ്രിട്ടീഷ് ഭരണത്തിനിടെ ബിസിനസിലേക്ക് ചുവട് വെയ്പ് നടത്തിയ ആളാണ് ഗോവിന്ദ്‌റാം സെക്‌സാരിയ. ബോംബെ കോട്ടണ്‍ എക്‌സ്‌ചേഞ്ചില്‍ ചേര്‍ന്ന ഗോവിന്ദ്‌റാം സെക്‌സാരിയ കോട്ടണ്‍ ട്രോഡിംഗിലും വിജയം കണ്ടു. ബാങ്ക് ഓഫ് രാജസ്ഥാന്‍ സ്ഥാപിച്ചതും ഇദ്ദേഹമാണ്.

5. ഭായ് മോഹന്‍ സിംഗ്

5. ഭായ് മോഹന്‍ സിംഗ്

ഇന്ത്യയുടെ ഫാര്‍മസ്യൂട്ടികല്‍ ഇന്‍ഡസ്ട്രിയിലെ മുന്‍നിരക്കാരനാണ് ഭായ് മോഹന്‍ സിംഗ്. പദ്മശ്രീ ലഭിച്ച ഭായ് മോഹന്‍ സിംഗ് 1960കളില്‍ വിവിധ ശ്രേണികളിലുള്ള മരുന്നുകള്‍ അവതരിപ്പിച്ചു.

6. ജംഷഡ്ജി ടാറ്റ

6. ജംഷഡ്ജി ടാറ്റ

ഇന്ന് നാല് ലക്ഷത്തിലധികം ജീവനക്കാരുള്ള 83 ബില്ല്യണ്‍ ഡോളറിലധികം റവന്യൂ നേടുന്ന ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ. അയണ്‍ സ്റ്റീല്‍ കമ്പനി,സയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍,ലോകനിലവാരത്തിലുള്ള ഹോട്ടല്‍,ഒരു ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റ് എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സ്വപ്‌നങ്ങളായിരുന്നു.

7. ജഹാംഗിര്‍ രത്തന്‍ജി ദാദാഭായ് ടാറ്റ

7. ജഹാംഗിര്‍ രത്തന്‍ജി ദാദാഭായ് ടാറ്റ

ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലേക്കെത്തിച്ച വ്യക്തിയാണ് ജെആര്‍ഡി ടാറ്റ. ഇന്ത്യയിലെ ആദ്യത്തെ ലൈസന്‍സ് ലഭിച്ച പൈലറ്റായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ കമേഴ്‌സ്യല്‍ എയര്‍ലൈന്‍ കമ്പനിയായ ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത് ഭാരത് രത്‌ന ലഭിച്ച ഇദ്ദേഹമാണ്.

8. കൈലാഷ് ചന്ദ്ര മഹീന്ദ്ര

8. കൈലാഷ് ചന്ദ്ര മഹീന്ദ്ര

കേംബ്രിഡ്ജില്‍ പഠനം പൂര്‍ത്തിയാക്കിയ കെ സി മഹീന്ദ്ര 1946ലാണ് മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യാ വിഭജനത്തിന് ശേഷം കമ്പനി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആയി മാറി. ആര്‍ബിഐ,എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി എന്നിവയുടെ തലപ്പത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം.

9. വര്‍ഗീസ് കുര്യന്‍

9. വര്‍ഗീസ് കുര്യന്‍

ധവള വിപ്ലവത്തിന്റെ പിതാവായ വര്‍ഗീസ് കുര്യന്‍ അമുല്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ സ്ഥാപകനാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ വര്‍ഗീസ് കുര്യന്‍ വഹിച്ച പങ്ക് ചെറുതല്ല.

10. വാല്‍ചന്ദ് ഹിര്‍ചന്ദ് ദോഷി

10. വാല്‍ചന്ദ് ഹിര്‍ചന്ദ് ദോഷി

ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റിന്റെ സ്ഥാപകനാണിദ്ദേഹം. സിന്ധ്യാ സ്റ്റീം നാവിഗേഷന്‍ കമ്പനി,ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാണ യൂണിറ്റായ പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് എന്നിവയെല്ലാം വാല്‍ചന്ദ് ഹിര്‍ചന്ദ് ദോഷി എന്ന സംരംഭകന്റെ വിജയങ്ങളാണ്.

English summary

Indian entrepreneurs: 10 greatest businessman from history

Though entrepreneurship in India isn’t new, Indian business has come a long way. Some on the list are especially inspiring because they managed to make their fortune during British rule, when the environment was not conducive for business and particularly for Indian business.
Story first published: Thursday, August 25, 2016, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X