11 വര്‍ഷത്തെ ധോണി-പെപ്‌സികോ ഇന്നിംഗിസിന് വിരാമം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും പെപ്‌സികോയും വേര്‍പിരിയുന്നു. ധോണിയുടെ ബ്രാന്‍ഡിംഗ് വില കുറഞ്ഞതാണ് പെപ്‌സികോയുടെ പുതിയ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്. ധോണിയുമായുള്ള പരസ്യ കരാര്‍ പെപ്‌സികോ പുതുക്കേണ്ടെന്ന് തീരുമാനിച്ചു.

 

2005 മുതല്‍

2005 മുതല്‍

രാജ്യത്തെ വിജയിയായ ക്യാപ്റ്റന്മാരിലൊരാളായ ധോണിയായിരുന്നു പെപ്‌സി കോളയുടെയും ലെയ്‌സിന്റെയും പരസ്യത്തിലുണ്ടായിരുന്നത്. 2005 മുതലുള്ള കൂട്ടുകെട്ടില്‍ ശ്രദ്ധേയമായ നിരവധി പരസ്യങ്ങളും ഇറങ്ങി.

പുതിയ മുഖങ്ങള്‍

പുതിയ മുഖങ്ങള്‍

ക്രിക്കറ്റില്‍നിന്ന് വിരാട് കോഹ്‌ലിയും ബോളിവുഡില്‍നിന്ന് രണ്‍ബീര്‍ കബൂറും പരിണീതി ചോപ്രയുമാണ് പെപ്‌സികോയുമായി ഇപ്പോള്‍ കരാറുള്ള താരങ്ങള്‍.

പ്രതിഫലം കൂടുതല്‍

പ്രതിഫലം കൂടുതല്‍

ഫോബ്‌സ് മാഗസിന്റെ 2016ലെ ലിസ്റ്റില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി ധോണിയെ തെരഞ്ഞെടുത്തിരുന്നു. 2.7 കോടി ഡോളറാണ് ധോണിയുടെ മൊത്തം പരസ്യവരുമാനം.

കോഹ്‌ലി മുന്നില്‍

കോഹ്‌ലി മുന്നില്‍

രണ്ട് കോടി രൂപയാണ് പരസ്യത്തിനായി ഒരു ദിവസം കോഹ്‌ലി വാങ്ങുന്നത്, അതേസമയം ധോണിക്ക് 1.5 കോടി രൂപയും.

18 ബ്രാന്‍ഡുകള്‍

18 ബ്രാന്‍ഡുകള്‍

പെപ്‌സി, റീബോക്ക്, ബൂസ്റ്റ്, ഡാബര്‍, സോണി, ടിവിഎസ് മോട്ടോഴ്‌സ്, വീഡിയോകോണ്‍, ഓറിയെന്റ് ഫാന്‍സ്, ബിഗ് ബസാര്‍ തുടങ്ങിയ 18 ബ്രാന്‍ഡുകളുകളുമായാണ് 2014 വരെ ധോണിക്ക് കരാറുണ്ടായിരുന്നത്. ഇതില്‍ 10-12 മില്ല്യണ്‍ വരെ വരുമാനവും ലഭിച്ചിരുന്നു. ഇപ്പോഴത് 10 ബ്രാന്‍ഡുകളായി ചുരുങ്ങി.

കമ്പനികള്‍ കൈവിടുന്നു

കമ്പനികള്‍ കൈവിടുന്നു

പെപ്‌സിക്കു മുമ്പ് സോണി ടിവിയും ഡാബറും ധോണിയെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

ഒന്നരക്കോടി ചാര്‍ജ്

ഒന്നരക്കോടി ചാര്‍ജ്

പരസ്യ ചിത്രീകരണങ്ങള്‍ക്ക് കോഹ് ലി ഒരു ദിവസത്തേക്ക് 2 കോടിയും ധോണി ഒന്നരക്കോടി രൂപയുമാണ് വാങ്ങുന്നത്.

English summary

MS Dhoni's 11-year innings with PepsiCo ends

The decade-long partnership between beverages and snacks major PepsiCo and Indian cricket skipper in limited-overs format Mahendra Singh Dhoni has come to an end.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X