ഐഡിയയുടേയും എയര്‍ടെലിന്റേയും 13,500 കോടി കവര്‍ന്ന് ജിയോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിലയന്‍സ് ജിയോ 4 ജി അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ ടെലികോം കമ്പനികള്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്.സൗജന്യ വോയ്‌സ് കോളുകളും ഡാറ്റ താരിഫുകളും പ്രഖ്യാപിച്ച മുകേഷ് അംബാനിയുടെ 45 മിനിട്ട് പ്രസംഗത്തിനിടയിലാണ് കമ്പനികള്‍ക്ക് നഷ്ടമുണ്ടായത്. 13,500 കോടിരൂപയാണ് ഐഡിയയ്ക്കും എയര്‍ടെല്ലിനും നഷ്ടം വന്നത്.

ഐഡിയയ്ക്ക് 2,800 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ എയര്‍ടെല്ലിന് 12,000 കോടിയുടെയും നഷ്ടം സംഭവിച്ചു. ഭാരതി എയര്‍ടെല്ലിന് 8.99 ശതമാനം ഇടിവാണ് ഉണ്ടായത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എയര്‍ടെല്ലിന്റെ ഓഹരിവില 302 രൂപവരെയായി കുറഞ്ഞു. ഐഡിയ നേരിട്ടത് 9.09 ശതമാനത്തിന്റെ ഇടിവാണ്. 52 ആഴ്ചകള്‍ക്കുള്ളില്‍ ആദ്യമായി വില 85 രൂപയായി കുറഞ്ഞു.

ഐഡിയയുടേയും എയര്‍ടെലിന്റേയും 13,500 കോടി കവര്‍ന്ന് ജിയോ

ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി ജിയോ ഇന്‍ഫോകോം അവതരിപ്പിച്ചത്.സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫര്‍. ജിയോ പുറത്തിറക്കിയതിന്റെ ഭാഗമായി മുഴുവന്‍ ജിയോ സേവനങ്ങളും 4ജി സേവനങ്ങള്‍ ഉള്‍പ്പെടെ ഈ കാലയളവില്‍ സൗജന്യമായിരിക്കും. ദീപാവലി പോലുള്ള അവധി ദിവസങ്ങളിലും അധിക പൈസ ഈടാക്കില്ല.

ഒരു ജിബി അതിവേഗ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എംബി ഇന്റെര്‍നെറ്റ് അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും.ജിയോ പ്രഖ്യാപനത്തിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ കുതിച്ചുകയറ്റമാണുണ്ടായത്.

<strong>ടെലികോം വിപണിയെ ഞെട്ടിച്ച് ജിയോ</strong>ടെലികോം വിപണിയെ ഞെട്ടിച്ച് ജിയോ

English summary

Jio Speech Wipes Out Rs 15,600 Crore In Market Cap For Airtel, Idea

Mukesh Ambani's speech at Reliance Industries' 42nd annual general meeting confirmed the worst nightmares of incumbent telecom operators on Thursday. Reliance Jio, which has invested around $20 billion to roll out 4G infrastructure, will offer free voice calls and cheaper 4G data, the company said.
Story first published: Friday, September 2, 2016, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X