റിലയന്‍സ് ജിയോ പണി തുടങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സ് ജിയോയുടെ സേവനം രാജ്യത്ത് പൂര്‍ണ തോതില്‍ ലഭ്യമായി തുടങ്ങി. രാജ്യത്തെ രണ്ട് ലക്ഷം ഗ്രാമങ്ങളിലും 18,000 നഗരങ്ങളിലും ജിയോയുടെ സേവനം ലഭിക്കും. ജിയോയെ നേരിടാന്‍ മറ്റ് മൊബൈല്‍ സേവനദാതാക്കളും ഓഫറുകളുമായി രംഗത്തുണ്ട്.

 

ഡിസംബര്‍ 31 വരെ ജിയോയില്‍ നിന്നുള്ള കോളുകള്‍, എസ് എം എസ്, ഇന്റര്‍നെറ്റ് എന്നീവ തീര്‍ത്തും സൗജന്യമാണ്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇന്റര്‍നെറ്റിന് മാത്രം പണം നല്‍കണം. ലൈഫ് ഫോണുകളിലും മറ്റ് കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളിലും ജിയോ സേവനം ലഭ്യമാകും. ഉപയോക്താക്കളുടെ തിരക്ക് നിമിത്തം ആവശ്യത്തിന് സിമ്മുകള്‍ നിലവില്‍ ലഭ്യമാക്കാനാകാത്ത അവസ്ഥയിലാണ് റിയലന്‍സ് ജിയോ. 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത്.

പോര്‍ട്ട് ചെയ്യാന്‍ 19 രൂപ

പോര്‍ട്ട് ചെയ്യാന്‍ 19 രൂപ

മൊബൈല്‍ നമ്പര്‍ മാറാതെ പോര്‍ട്ടബിലിറ്റി ഉപയോഗിച്ച് നിലവിലെ നമ്പര്‍ ജിയോ ആക്കാന്‍ കഴിയും. ഇതിന് 19 രൂപയാണ് ഈടാക്കുക.

വാഗ്ദാനം തട്ടിപ്പ്

വാഗ്ദാനം തട്ടിപ്പ്

എല്ലാം സൗജന്യമെന്ന ജിയോയുടെ വാഗ്ദാനം തട്ടിപ്പാണെന്ന് അവകാശപ്പെട്ട് മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ രംഗത്ത് എത്തി.

ചാര്‍ജ് കൂടും

ചാര്‍ജ് കൂടും

ജിയോയുടെ പ്രവര്‍ത്തനം 4ജി എല്‍ടിഇയിലാണ്. ഇത് ഇന്റര്‍നെറ്റില്‍ അടിസ്ഥിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു മിനിറ്റ് വീഡിയോ കോളിന് ഒരു എംബി ചെലവാകും. ചുരുക്കത്തില്‍ 300 മിനിറ്റ് മാത്രമാണ് 149 രൂപയുടെ പ്ലാനില്‍ വിളിക്കാനാവുക. തുടര്‍ന്നുള്ള ഒരോ എംബിക്കും അഞ്ച് പൈസ വീതം നല്‍കണം.

സൗജന്യം പുലര്‍ച്ചെ മാത്രം

സൗജന്യം പുലര്‍ച്ചെ മാത്രം

പൂര്‍ണ സൗജന്യം പുലര്‍ച്ചെ രണ്ട് മണി മുതല്‍ അഞ്ച് മണി വരെ മാത്രമാണെന്നും ആരോപിക്കുന്നു.

മത്സരത്തിന് ബിഎസ്എന്‍എല്‍

മത്സരത്തിന് ബിഎസ്എന്‍എല്‍

ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഒരു രൂപയ്ക്ക് ഒരു ജി ബി പ്ലാനുമെന്ന ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തി. ഒരു മാസം 300 ജി ബി ഡേറ്റ ഉപയോഗിക്കുന്ന ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ നിരക്ക്.

കമ്പനികള്‍ നെട്ടോട്ടത്തില്‍

കമ്പനികള്‍ നെട്ടോട്ടത്തില്‍

കുറഞ്ഞ നിരക്കിലുള്ള മികച്ച പ്ലാനുകള്‍ ലഭ്യമാക്കാന്‍ വീണ്ടും ഒരുങ്ങുകയാണ് എയര്‍ടെല്ലും വോഡാഫോണും. ഓഫറുകള്‍ക്ക് പുറമേ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം ശക്തമാക്കി ജിയോയെ നേരിടാണ് ഐഡിയയുടെ നീക്കം.

English summary

Reliance Jio launches 4G services, begins quest for 100 mn users

Telecom service provider Reliance Jio on Monday began its quest to garner 100 million subscribers by launching 4G services as part of a welcome offer.
Story first published: Tuesday, September 6, 2016, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X