ഉള്ളി വില കേട്ടാല്‍ ഞെട്ടും! കിലോഗ്രാമിന് ഒരു രൂപ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂണെ: കഴിഞ്ഞ വര്‍ഷം നൂറ് രൂപയ്ക്ക മുകളിലെത്തി ആവശ്യക്കാരെ ബുദ്ധിമുട്ടിച്ച ഉള്ളിയുടെ ഇന്നത്തെ വില കേട്ടാല്‍ ഞെട്ടും. ഉല്‍പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ധിച്ചപ്പോള്‍ ഉള്ളിവില കുത്തനെയാണ് ഇടിഞ്ഞത്.

ഉള്ളി കൃഷി വ്യാപകമായ മഹാരാഷ്ട്രയിലെ നാസികില്‍ കഴിഞ്ഞ ദിവസം ഉള്ളി വിറ്റത് ഒരു രൂപ നിരക്കിലാണ്. കര്‍ഷകര്‍ക്ക് സബോള ക്വിന്റിലിന് 100 രൂപ മാത്രമാണ് ലഭിച്ചത്.

ഉള്ളി വില കേട്ടാല്‍ ഞെട്ടും! കിലോഗ്രാമിന് ഒരു രൂപ മാത്രം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സബോളയുടെ വില നാല് രൂപ മുതലായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നു. ഇതിനെ തുടര്‍ന്ന് സൗജന്യമായി സബോള വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


ഡിമാന്‍ഡ് കുറഞ്ഞെങ്കിലും വിപണിയില്‍ ഉള്ളി സുലഭമാണ്. ഗുജറാത്തിലും മധ്യപ്രദേശിലും ഉല്‍പാദനം വര്‍ധിച്ചതാണ് ഇത്തവണ ഉള്ളിക്കര്‍ഷകരെ ദുരിതത്തിലാക്കിയത്.

Read Also: ഉള്ളിക്ക് കിലോ 2 രൂപ, സൗജന്യമായും ഉള്ളി വില്‍ക്കുന്നു

English summary

Lasalgaon onions plunge to Rs 1 a kg

Onion prices are crashing at Lasalgaon with the minimum wholesale rates hitting a four-year low of 1 rupees for a kg.
Story first published: Saturday, September 10, 2016, 10:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X