കാവേരി: ബെംഗളൂരുവിന് നഷ്ടം കോടികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഃഗളൂരു: കാവേരി പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലിക്ക് നഷ്ടം 22,000-25,000 കോടി രൂപ. അസോചത്തിന്റെ (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) ആദ്യഘട്ട വിലയിരുത്തലിലാണ് കോടികളുടെ നഷ്ടം കണ്ടെത്തിയത്.

 

വിപ്രോ,ഇന്‍ഫോസിസ്,ടിസിഎസ്,അസെഞ്ചര്‍,ആമസോണ്‍,ഫഌപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. പല കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതി നല്‍കി.

ഐടി മേഖലയില്‍ നഷ്ടം

ഐടി മേഖലയില്‍ നഷ്ടം

ഐടി മേഖലയില്‍ മാത്രം 500ലധികം സ്ഥാപനങ്ങളുണ്ട് ബെംഗളൂരുവില്‍. 70,000 ജീവനക്കാര്‍ ടിസിഎസ്, ഇന്‍ഫോസിസ്,വിപ്രോ എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എംഎന്‍സികള്‍ക്കും നഷ്ടം

എംഎന്‍സികള്‍ക്കും നഷ്ടം

സാംസഗ്, ഒറാക്കിള്‍ തുടങ്ങിയ മള്‍ട്ടിനാഷ്ണല്‍ കമ്പനികളുടേയും ഓല പോലെയുള്ള സ്റ്റാര്‍ട്ടപ്പുകളുടേയും പ്രവര്‍ത്തനം തടസപ്പെട്ടു.

ബെംഗളൂരു സ്തംഭിച്ചു

ബെംഗളൂരു സ്തംഭിച്ചു

ഐടി, ഇ-കൊമേഴ്‌സ്, ഔട്ട്‌സോഴ്‌സിങ് സ്ഥാപനങ്ങള്‍, സിനിമാ തിയറ്റര്‍,ഹോട്ടലുകള്‍,വ്യവസായ കേന്ദ്രങ്ങള്‍, വന്‍കിട മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടന്നു. ടൂറിസവും തടസപ്പെട്ടു.

ശനി പ്രവര്‍ത്തി ദിവസം

ശനി പ്രവര്‍ത്തി ദിവസം

ചൊവ്വാഴ്ചയിലെ അവധിക്ക് പകരമായി ശനിയാഴ്ച പ്രവര്‍ത്തി ദിവസമാണെന്ന് വിപ്രോ അറിയിച്ചിട്ടുണ്ട്.

നഷ്ടം നാല് ദിവസം

നഷ്ടം നാല് ദിവസം

പൊതുപണിമുക്ക്, കാവേരി പ്രശ്‌നം,അഖിലേന്ത്യപണിമുടക്ക് തുടങ്ങി നാല് ദിവസമാണ് ഈ മാസം വിപണിക്ക് നഷ്ടമായത്.

പണിമുടക്ക് പ്രതിച്ഛായ നഷ്ടപ്പെടുത്തും

പണിമുടക്ക് പ്രതിച്ഛായ നഷ്ടപ്പെടുത്തും

തുടര്‍ച്ചയായ സംഘര്‍ഷവും ഗതാഗത തടസ്സവും കമ്പനികള്‍ അടച്ചിടേണ്ട സ്ഥിതിയും ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്ന ബെംഗളൂരുവിന്റെ മുഖത്തിന് മങ്ങലേല്‍പ്പിച്ചതായി അസോചം ജനറല്‍ സെക്രട്ടറി ഡി എസ് റാവത്ത് പറഞ്ഞു.

English summary

Cauvery dispute has caused Karnataka to suffer a loss of Rs 22,000-25,000

Cauvery issue: Bengaluru image sullied by agitation; Rs 25,000 crore likely losses, says Assocham.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X