ഇന്ത്യയിലെ വനിതകള്‍ ശക്തര്‍, ലോകത്തിലെ ശക്തരായ വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: ലോകത്തിലെ ശക്തരായ വനിതകളില്‍ മൂന്ന് വനിതകള്‍. ഇന്ത്യയിലെ പ്രമുഖ വനിതാ ബാങ്കര്‍മാരായ അരുന്ധതി ഭട്ടാചാര്യ, ചാന്ദാ കൊച്ചാര്‍, ശിഖ ശര്‍മ എന്നിവര്‍ ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍. ഫോര്‍ച്യൂണ്‍ തയാറാക്കിയ അമേരിക്കയ്ക്കു പുറത്തുള്ള ശക്തരായ 50 വനിതകളുടെ പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചത്.

 

ജൂണില്‍ ഫോര്‍ച്യൂണിന്റെ ലോകത്തെ 100 മികച്ച ഇച്ഛാശക്തിയുള്ള വനിതകളുടെ പട്ടികയില്‍ അരുന്ദതിയും ചാന്ദാ കൊച്ചാറും ഇടം പിടിച്ചിരുന്നു.

അരുന്ധതി ഭട്ടാചാര്യ

അരുന്ധതി ഭട്ടാചാര്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മേധാവിയാണ് അരുന്ധതി ഭട്ടാചാര്യ.അരുന്ധതി ഭട്ടാചാര്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതാണ് അരുന്ധതിക്ക് അധിക നേട്ടമായത്. ലയനം പൂര്‍ത്തിയായാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായി എസ്ബിഐ മാറും.

ചാന്ദാ കൊച്ചാര്‍

ചാന്ദാ കൊച്ചാര്‍

ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയ ചാന്ദാ കൊച്ചാര്‍ ഫോര്‍ച്യൂണ്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.കിട്ടാക്കടം ബാങ്കിനെ ഉലച്ചപ്പോള്‍ സ്വീകരിച്ച നടപടികളും ഐസിഐസിഐ ബാങ്കിലെ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതും ബാങ്കിന്റെ ഡിജിറ്റല്‍ വളര്‍ച്ചയും ചാന്ദാ കൊച്ചാറിന്റെ മികവായി ഫോര്‍ച്യൂണ്‍ വിലയിരുത്തി.

ശിഖ ശര്‍മ

ശിഖ ശര്‍മ

ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മ ശക്തരായ വനിതകളുടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ്്.രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്കിനെ മികവിലേക്കുയര്‍ത്തിയത് ശിഖ ശര്‍മയാണ്. വരുമാനം 15 ശതമാനം വര്‍ധിച്ചു. ബ്രാഞ്ചുകളുടെ എണ്ണം 3000 ആയി.

 

 

അന ബോട്ടിന്‍ ഒന്നാം സ്ഥാനത്ത്

അന ബോട്ടിന്‍ ഒന്നാം സ്ഥാനത്ത്

ഫോര്‍ച്യൂണിന്റെ 2016 പട്ടികയില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള വനിതകള്‍ ഇടംപിടിച്ചിട്ടുണ്ട്. സ്പാനിഷ് ബാങ്കിംഗ് ഗ്രൂപ്പായ ബാന്‍കോ സന്റാന്‍ഡറിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ അന ബോട്ടിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യൂറോ സോണില്‍ ഓഹരി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാങ്കാണ് ബാന്‍കോ സന്റാന്‍ഡര്‍.

ഫോര്‍ച്യൂണിന്റെ 50 അമേരിക്കന്‍ വനിതകള്‍

ഫോര്‍ച്യൂണിന്റെ 50 അമേരിക്കന്‍ വനിതകള്‍

കഴിഞ്ഞ വാരം ഫോര്‍ച്യൂണ്‍ പുറത്തുവിട്ട അമേരിക്കയിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി ഇടംപിടിച്ചിരുന്നു.

ഇന്ദ്ര നൂയി

ഇന്ദ്ര നൂയി

ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബോറയാണ് ശക്തരായ അമേരിക്കന്‍ വനിതകളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ദ്ര നൂയി.

English summary

India’s top women bankers in fortune's powerful women

ICICI head Chanda Kochhar and Axis Bank CEO Shikha Sharma, are among the 50 most powerful women based outside the US, according to a list by Fortune, which is topped by Banco Santander’s boss Ana Bot.
Story first published: Wednesday, September 14, 2016, 20:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X