ജനപ്രീതിയാര്‍ജിച്ച് വിറ്റാര ബ്രെസ, നിരത്തില്‍ കുതിച്ചുകയറുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: മാരുതി സുസുകിയുടെ കോംപാക്ട് എസ്യുവി വിറ്റാര ബ്രെസ വില്‍പനയില്‍ കുതിക്കുന്നു. പ്രതീക്ഷിച്ചതിലധികം ജനശ്രദ്ധയാണ് ബ്രെസ സ്വന്തമാക്കിയത്. മാര്‍ച്ച് എട്ടിന് ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ച ബ്രെസ ഇതുവരെ 1.2 ലക്ഷം ബുക്കിംഗുകളാണ് നേടിയത്.

 

ബ്രെസയുടെ വെയ്റ്റിംഗ് കാലാവധി ഇപ്പോള്‍ ഏഴു മുതല്‍ പത്തു മാസം വരെയാണ്. ആഗസ്റ്റില്‍ മാരുതി ബ്രെസയ്ക്ക് 20,000 രൂപ വില വര്‍ധിപ്പിച്ചിരുന്നു. ബ്രെസ അവതരിപ്പിച്ചതോടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ കമ്പനിയുടെ മൊത്തം വില്‍പനയില്‍ 11 ശതമാനവും വിറ്റാര ബ്രെസയില്‍ നിന്നാണ്.

ജനപ്രീതിയാര്‍ജിച്ച് ബ്രെസ, നിരത്തില്‍ കുതിച്ചുകയറുന്നു

ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിള്‍ ബ്രെസയാണ്. വിറ്റാര ബ്രെസ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ടോപ് സെല്ലിംഗ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചിരുന്നു.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വിറ്റാര ബ്രെസ 41,484, ഹ്യുണ്ടായി ക്രിറ്റ 39,088, ടൊയോട്ട ഇന്നോവ 35,693, മഹീന്ദ്ര ബൊലേറോ 22,673, ഫോര്‍ഡ് ഇക്കോ സ്‌പോട്ട് 21,564, യൂണിറ്റുകള്‍ നിരത്തിലിറങ്ങി.

കേരളം തിളങ്ങുന്നു, ആഗോള സമ്പന്നരില്‍ 14 മലയാളികള്‍

English summary

Maruti Suzuki Vitara Brezza is the best-selling UV during April-August

Maruti Suzuki's first compact SUV, the Vitara Brezza, has become one of the most successful vehicles launched by the company so far. The Vitara Brezza, which was launched in March, has been the best-selling utility vehicle in the first five months of this financial year.
Story first published: Monday, September 19, 2016, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X