പതഞ്ജലിയുടെ സിഇഒ കോടീശ്വരന്മാരുടെ പട്ടികയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയിലെ സമ്പന്നരായ ബിസിനസുകാരിലേക്ക് പുതിയൊരാള്‍ കൂടി. പതഞ്ജലി സിഇഒ ആയ ആചാര്യ ബാലകൃഷ്ണയാണ് രാജ്യത്തെ സമ്പന്നരായ സിഇഒമാരുടെ ലിസ്റ്റിലെ പുതിയ സാന്നിധ്യം.

ചൈനീസ് ബിസിനസ് മാഗസിനായ ഹുറണ്‍ തയ്യാറാക്കിയ 2016ലെ അതിസമ്പന്നരുടെ പട്ടികയിലാണ് ബാലകൃഷ്ണ ഇടം പിടിച്ചത്. 399 ഇന്ത്യന്‍ ബിസിനസുകാര്‍ ഉള്‍പ്പെട്ട പട്ടികയില്‍ 25ാം സ്ഥാനത്താണ് ബാലകൃഷ്ണ. 25,000 കോടി രൂപയുടെ സ്വത്താണ് ബാലകൃഷ്ണയ്ക്കുള്ളത്.

ബാലകൃഷ്ണ

ബാലകൃഷ്ണ

പതഞ്ജലി ആരംഭിച്ച ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യയിലെ സമ്പന്നരില്‍ ഇടം പിടിക്കാന്‍ ബാലകൃഷ്ണയ്ക്ക് കഴിഞ്ഞു. 2017ല്‍ 10,000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന പതഞ്ജലിയുടെ നിലവിലെ വരുമാനം 5000 കോടിയാണ്.

ബാബാ രാംദേവിന്റ പതഞ്ജലി

ബാബാ രാംദേവിന്റ പതഞ്ജലി

ബാലകൃഷ്ണയ്ക്ക് പതഞ്ജലി ആയുര്‍വേദില്‍ 96% ഷെയറുണ്ട്. ഹരിദ്വാര്‍ ആസ്ഥാനമായുള്ള പതഞ്ജലിയുടെ മുഖം യോഗാ ഗുരുവായ ബാബാ രാംദേവാണ്.

മുകേഷ് അംബാനി ഒന്നാമന്‍

മുകേഷ് അംബാനി ഒന്നാമന്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയായ ദിലിപ് സാംങ് വി രണ്ടാം സ്ഥാനത്തുണ്ട്.

ആനന്ദ് ബര്‍മന്‍ ഒന്നാമത്

ആനന്ദ് ബര്‍മന്‍ ഒന്നാമത്

ഡാബര്‍ ഇന്ത്യയുടെ ആനന്ദ് ബര്‍മന്‍ ആണ് എഫ്എംസിജി വിഭാഗത്തില്‍ ഒന്നാമന്‍. 41,800കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സ്വത്ത്. ബ്രിട്ടാനിയയുടെ അമരത്തുള്ള നുസ് ലി വാഡിയയുടെ സ്വത്ത് 19,600 കോടി രൂപ വില മതിയ്ക്കും. മാരികോയുടെ സിഇഒ ഹാര്‍ഷ് മാരിവാലയാണ് നുസ് ലി വാഡിയയ്‌ക്കൊപ്പം സ്ഥാനം പങ്കിടുന്നത്. 19,600 കോടിയാണ് ഇദ്ദേഹത്തിന്റേയും സമ്പാദ്യം.

English summary

Patanjali CEO Balkrishna Among India's Richest Businessmen

Patanjali CEO Acharya Balkrishna has been listed by the Chinese Business Magazine Hurun as one of India's richest businessmen.
Story first published: Monday, September 19, 2016, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X