പറ്റിക്കുന്ന പരസ്യങ്ങള്‍ക്ക് പൂട്ട്, മുന്നില്‍ പതഞ്ജലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി അഡൈ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ). ബാബ രാംദേവിന്റെ പതഞ്ജലി, എല്‍ജി,ഗോദ്‌റെജ് എന്നിവയടക്കം 98 പരസ്യങ്ങളാണ് എഎസ്‌സിഐ നിരോധിച്ചത്.

 

2016 ജൂണിനുള്ളില്‍ 98 പരസ്യങ്ങളില്‍ നിന്നായി 159 പരാതികളാണ് സിസിസി(കണ്‍സ്യൂമര്‍ കംപ്ലെയിന്‍സ് കൗണ്‍സില്‍) നിന്നും എഎസ്‌സിഐക്ക് ലഭിച്ചത്. തുടര്‍ന്നാണ് കേസില്‍ ഉള്ളപ്പെട്ട പരസ്യങ്ങളെല്ലാം നിരോധിച്ചത്.

പതഞ്ജലി

പതഞ്ജലി

ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെയാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്. ദന്ത് കാന്തിയാണ് പരാതികളില്‍ ഒന്നാമത്. പതഞ്ജലി ജീരാ ബിസ്‌കറ്റ്,കാച്ചി ഖാനി,മസ്റ്റാഡ് ഓയില്‍,കേശ കാന്തി,ദന്ത് കാന്തി,എന്നീ വസ്തുക്കള്‍ക്കെതിരെ മുന്‍പും ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

പതഞ്ജലി ജ്യൂസ്

പതഞ്ജലി ജ്യൂസ്

പതഞ്ജലിയുടെ ജ്യൂസാണ് പരാതിയില്‍ രണ്ടാം സ്ഥാനത്ത്. വിപണിയില്‍ നിലവിലുള്ള ജ്യൂസ് ബ്രാന്‍ഡുകളേക്കാള്‍ പഴസത്ത് നല്‍കുന്നു എന്നവകാശപ്പെട്ടുള്ള പരസ്യത്തിനാണ് പിടിവീണത്.

തുളസി ഗ്രീന്‍ ടീ

തുളസി ഗ്രീന്‍ ടീ

ഗ്രീന്‍ ടീ നിര്‍മാതാക്കളായ തുളസി ഗ്രീന്‍ ടീ ബ്രാന്‍ഡിന്റൈ പരസ്യത്തിനെതിരെയും പരാതിയുണ്ട്. പ്രായമാകുന്നത് തടയുന്ന ആന്റി ഓക്‌സിഡന്റ്‌സ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട് എന്ന് പ്രസ്താവിക്കുന്ന പരസ്യത്തിനെതിരെയാണ് നടപടി.

പേടൈം

പേടൈം

പെട്രോള്‍ പമ്പില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് പേടൈം വഴി പണം കൈമാറുന്ന പരസ്യമാണ് പേടൈമിനെ കുടുക്കിയത്. മൊബൈല്‍ ഉപയോഗിക്കുന്ന വ്യക്തിയും പെട്രോള്‍ പമ്പും തമ്മില്‍ 3 മീറ്ററിലധികം ദൂരവ്യത്യാസമില്ലാത്തത് പെട്രോളിയം നിയമത്തിന്റെ ലംഘനമാണെന്ന് എഎസ്സിഐ കണ്ടെത്തി.

പട്ടികയില്‍ ഈ കമ്പനികള്‍

പട്ടികയില്‍ ഈ കമ്പനികള്‍

പ്രമുഖ കമ്പനികളായ ഗോദറേജിന്റെ (സിന്തോള്‍ ഡിയോ സ്റ്റിക്),റിനോള്‍ട്ട്,യൂബര്‍,ലെനോവോ,പോളിസി ബസാര്‍,നാപ്‌റ്റോള്‍, ഐബിഐബിഒ,പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡ്, പാര്‍ലേ പ്രൊഡക്ട ്പ്രൈവറ്റ് ലിമിറ്റഡ്, അമൂല്‍, തുടങ്ങിയവയുടെ പരസ്യങ്ങളെല്ലാം നിരോധിച്ചിട്ടുണ്ട്.

159 പരാതികള്‍

159 പരാതികള്‍

98 കേസുകള്‍ക്ക് പുറമെ വിദ്യാഭ്യാസമേഖലയില്‍ 39 , ആരോഗ്യമേഖലയില്‍ 25,ഫുഡ് ആന്‍ഡ് ബീവറേജസ് 11, എന്നിവയും ഇതിലൊന്നും ഉള്‍പ്പെടാത്ത 17 കേസുകളുമാണ് എഎസ്‌സിഐ പുറത്ത് വിട്ടത്.

English summary

Dant Kanti, Patanjali Juices, Paytm, Amul ads found to mislead consumers

Patanjali Ayurveda Ltd rapped by Advertising Standards Council of India for three misleading ads along with another 95 other commercials, including Paytm, Amul.
Story first published: Tuesday, September 20, 2016, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X