സ്മാര്‍ട്ടാവാന്‍ 27 ഇന്ത്യന്‍ നഗരങ്ങള്‍ കൂടി,കേരളം പട്ടികയിലില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ 27 നഗരങ്ങള്‍ കൂടി ഇനി സ്മാര്‍ട്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ 27 നഗരങ്ങളെക്കൂടി സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

കേരളത്തില്‍ നിന്നും ഒരു നഗരം പോലും രണ്ടാം ഘട്ട പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. രാജ്യത്തെ 100 നഗരങ്ങളെ അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്‌സിറ്റിയാക്കി വികസിപ്പിക്കാനുദേശിച്ചുള്ള പദ്ധതിയാണിത്.

മഹാരാഷ്ട്രയില്‍ നിന്നും 5 നഗരങ്ങള്‍

മഹാരാഷ്ട്രയില്‍ നിന്നും 5 നഗരങ്ങള്‍

മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഔറംഗാബാദ്,കല്യാണ്‍-ഡോംബിവിലി, നാഗ്പുര്‍,താനെ,നാസിക് എന്നിങ്ങനെ അഞ്ച് നഗരങ്ങളാണ് മഹാരാഷ്ട്രയില്‍ നിന്നും സ്മാര്‍ട്‌സിറ്റി ലിസ്റ്റില്‍ എത്തിയത്.

കര്‍ണാടക

കര്‍ണാടക

ഹുബ്ലി-ധര്‍വാദ്, മാംഗ്ലൂര്‍, ഷിമോഗ,തുമകുരു എന്നീ നാല് സ്ഥലങ്ങളാണ് കര്‍ണാടകയില്‍ നിന്നും സ്മാര്‍ട്‌സിറ്റിയായി മാറുക.

തമിഴ്‌നാട്

തമിഴ്‌നാട്

മധുര,സേലം,തഞ്ചാവൂര്‍,വെല്ലൂര്‍ എന്നിങ്ങനെ നാല് നഗരങ്ങള്‍ ലിസ്റ്റില്‍ ഇടം പിടിച്ചതോടെ തമിഴ്‌നാടും നേട്ടമുണ്ടാക്കി.

സ്മാര്‍ട് നഗരങ്ങള്‍

സ്മാര്‍ട് നഗരങ്ങള്‍

ആഗ്ര,കാണ്‍പുര്‍,വാരണാസി എന്നിങ്ങനെ യുപിയില്‍ നിന്ന് മൂന്നും,മധ്യപ്രദേശില്‍ നിന്നും ഗ്വാളിയോര്‍,ഉജ്ജൈന്‍, പഞ്ചാബില്‍ നിന്നും അമൃത്സര്‍,ജലന്ധര്‍, രാജസ്ഥാനില്‍ നിന്നും അജ്മീര്‍,കോട്ട എന്നിങ്ങനെ രണ്ട് നഗരങ്ങളുമാണ് പട്ടികയിലുള്ളത്.

കേരളത്തിന് പങ്കാളിത്തമില്ല

കേരളത്തിന് പങ്കാളിത്തമില്ല

ജനവരിയിലാണ് സ്മാര്‍ട്‌സിറ്റി പദ്ധതി നഗരങ്ങളും ആദ്യ പട്ടിക പ്രഖ്യാപിച്ചത്. ഇതില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു നഗരം പോലും ഇടം പിടിച്ചിട്ടില്ല.

അടിസ്ഥാനം ഇവയെല്ലാം

അടിസ്ഥാനം ഇവയെല്ലാം

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വെള്ളം,വൈദ്യുതി,ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ഇ-ഗവേണന്‍സ്, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയുടേയെല്ലാം അടിസ്ഥാനത്തിലാണ് സ്മാര്‍ട്‌സിറ്റി നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്.

English summary

27 new cities including Varanasi in Smart City list

Five cities in election-bound Punjab and Uttar Pradesh, including Prime Minister Narendra Modi's constituency of Varanasi, have made it to the Centre's third list of Smart Cities that will get funding for initiating urban reforms.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X