തൊഴിലാളികളുടെ വിമര്‍ശനം കാറ്റില്‍പ്പറത്തി ഇടിഎഫ് നിക്ഷേപം ഉയര്‍ത്താന്‍ സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന പിഎഫ് തുക ഇരട്ടിയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) പക്കലുള്ള നിക്ഷേപത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ 13,000 കോടി രൂപ ഇടിഎഫ് വഴി ഓഹരികളില്‍ നിക്ഷേപിക്കും.

 

യൂണിയന്റെ എതിര്‍പ്പ് കണക്കിലെടുത്തില്ല

യൂണിയന്റെ എതിര്‍പ്പ് കണക്കിലെടുത്തില്ല

ഓഹരി വിപണിയില്‍ നിക്ഷേപത്തിന് സുരക്ഷയില്ലെന്ന ചൂണ്ടിക്കാട്ടി തൊഴിലാളി യൂണിയനുകള്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ മികച്ച സാമ്പത്തിക അന്തരീക്ഷം കണക്കിലെടുത്താണ് നിക്ഷേപ പരിധി ഉയര്‍ത്തിയതെന്ന് തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു.

എന്താണ് പിപിഎഫ്

എന്താണ് പിപിഎഫ്

പിപിഎഫ് ഒരു സേവിങ്സ്സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.

ഈ വര്‍ഷം 10%

ഈ വര്‍ഷം 10%

പിഎഫ് നിക്ഷേപത്തിന്റെ 5% തുകയാണ് കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയിലിറക്കിയത്. ഇത്തവണ ഇത് 10% ആക്കി വര്‍ധിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയമാണ് തീരുമാനിച്ചത്. 2016ല്‍ ആദ്യ പാദത്തില്‍ 1500 കോടി രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. 11,500 കോടി രൂപ കൂടി ഇനി നിക്ഷേപിക്കും.

സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ പണമിറക്കും

സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ പണമിറക്കും

ഇപിഎഫ്ഒ എട്ട് ലക്ഷം കോടി രൂപയിലേറെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അതില്‍ 1.3 ലക്ഷം കോടി രൂപ മാത്രമേ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിയുകയുള്ളൂ. കടപ്പത്രങ്ങള്‍ പേലെയുള്ള സര്‍ക്കാര്‍ നിക്ഷേപ മാര്‍ഗങ്ങളിലാണ് തുക നിക്ഷേപിക്കുക.

English summary

Government Raises EPFO Investment In ETF To 10 Per Cent

The Government has decided to raise the Employees Provident Fund ( EPF) investment in Exchange Traded Funds from present 5 per cent to 10 per cent.
Story first published: Friday, September 30, 2016, 13:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X