ഓണ്‍ലൈനില്‍ കച്ചവടം അടിപൊളി ഫ്‌ളിപ്കാര്‍ടിന് റെക്കോര്‍ഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഓണ്‍ലൈന്‍ വ്യാപാരികള്‍ ഉത്സവസീസണിലെ കച്ചവടം പൊടിപൊടിക്കുന്നു. രാജ്യത്തെ എല്ലാ പ്രധാന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷം റെക്കാര്‍ഡ് സെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഓണ്‍ലൈന്‍ വിപണിയിലെ കടുത്ത മത്സരത്തില്‍ ബിഗ് ബില്യണ്‍ ഡേയ്‌സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെന്നും 1400 കോടി രൂപയുടെ വ്യാപാരമാണു തിങ്കളാഴ്ച നടന്നതെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു.

ഓണ്‍ലൈനില്‍ കച്ചവടം അടിപൊളി ഫ്‌ളിപ്കാര്‍ടിന് റെക്കോര്‍ഡ്

സ്മാര്‍ട്‌ഫോണുകളുടെ വില്‍പനയിലാണ് ഫ്‌ളിപ്കാര്‍ട്ടിന് ഏറ്റവും വലിയ നേട്ടമുണ്ടായത്. ആക്സസറീസ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഹോം അപ്ലയന്‍സസ് തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസത്തെ വ്യാപാരം 1000 കോടി കടക്കുന്നതു ഫ്‌ളിപ്കാര്‍ട്ടിന്റെ ചരിത്രത്തില്‍ത്തന്നെ വലിയ നേട്ടമാണ്.

ഇത്തവണത്തെ ഉത്സവസീസണില്‍ രാജ്യത്ത് വമ്പിച്ച ഓണ്‍ലൈന്‍ വ്യാപാരം നടക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ആമസോണാണ് ഫ്‌ളിപ്പ് കാര്‍ട്ടിന് പിന്നില്‍ നേട്ടത്തില്‍ രണ്ടാമത്. 40 മില്യണ്‍ ഉത്പ്പന്നങ്ങളാണ് ഇത്തവണ ഫ്‌ളിപ്പ് കാര്‍ട്ട് ദീപാവലി സെയിലില്‍ എത്തിച്ചിരിക്കുന്നത്.

ഉപ്പ് തൊട്ട് മൊബൈല്‍ വരെ വാങ്ങിക്കൂട്ടാം, ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഓഫര്‍മേള

English summary

Flipkart makes one-day record of Rs 1.4k crore in sales

Flipkart sold goods worth Rs 1,400 crore on Monday marking a new high for retail sales on a single day as India's ecommerce companies wooed customers with a plethora of offers in the ongoing festive sale season.
Story first published: Thursday, October 6, 2016, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X