ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല പാകിസ്ഥാന്‍! കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സമീപകാലത്തെ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം അത്ര നല്ലതല്ല. രണ്ട് രാജ്യങ്ങളുടേയും സാമ്പത്തിക-രാഷ്ട്രീയ-സാമൂഹികാവസ്ഥകളേയും ഈ പ്രശ്‌നം നന്നായി ബാധിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവയെല്ലാമാണ്.

1. ജോലിയില്ല

1. ജോലിയില്ല

വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് പാകിസ്ഥാനിലെ തൊഴിലില്ലായ്മ നിരക്ക് 2014ല്‍ 5.2% ആയിരുന്നു. ഇന്ത്യയുടെ 3.6%ത്തേക്കാള്‍ വളരെക്കൂടുതല്‍. വേണ്ട നടപടിയെടുത്തില്ലെങ്കില്‍ ഈ നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് പാകിസ്ഥാനിലെ ഐപിആര്‍ എന്ന സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്.

2. വളര്‍ച്ച വളരെ മെല്ലെ

2. വളര്‍ച്ച വളരെ മെല്ലെ

ഇന്ത്യയുടെ ജിഡിപി ലോകത്ത് എട്ടാം സ്ഥാനത്താണ്. പാകിസ്ഥാന്റെ ജിഡിപി സ്ഥാനം 41 ആണ്. ഇന്ത്യയിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.57%, പാകിസ്ഥാനിലെ 5.54% ആണ്. നികുതി സിസ്റ്റത്തിന്റെ പ്രശ്‌നം, പണപ്പെരുപ്പം, കുറഞ്ഞ വിദേശ നിക്ഷേപം, കുറഞ്ഞ കയറ്റുമതി എന്നിവയാണ് പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുന്നത്.

3. ഊര്‍ജക്ഷാമം

3. ഊര്‍ജക്ഷാമം

ഇലക്ട്രിസിറ്റി ഉല്‍പാദനത്തിന്റെ കുറവ് പാകിസ്ഥാനിലെ മാനുഫാക്ചറിംഗ് സെക്ഷനെ വളരെയധികം ബാധിക്കുന്നുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന പവര്‍കട്ട് ജനജീവിതത്തെയും ദു:സഹമാക്കുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഗവണ്‍മെന്റ് ഇന്ത്യയുടെ റിമോട്ടായ സ്ഥലങ്ങളിലേക്കുവരെ വൈദ്യുതി എത്തിക്കുമ്പോഴാണിത്. 2015-2016ല്‍ വൈദ്യുതിയെത്താത്ത 18,452 ഗ്രാമങ്ങളിലെ 7,108 ഗ്രാമങ്ങളില്‍ ഇപ്പോള്‍ത്തന്നെ വൈദ്യുതി എത്തിച്ചതായി ഊര്‍ജകാര്യ വകുപ്പ് അറിയിക്കുന്നു.

4. സാക്ഷരത

4. സാക്ഷരത

വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് 72.98%(2011) ആണ് ഇന്ത്യയിലെ സാക്ഷരതാ നിരക്ക്. പാകിസ്ഥാനില്‍ ഇത് 55% (2010) ആണ്. സ്‌കൂളുകളുടെ അഭാവവും സമൂഹത്തിലെ ഫ്യൂഡല്‍ മനോഭാവം, ആണ്‍-പെണ്‍ വേര്‍തിരിവ്, വിദ്യഭ്യാസമില്ലാത്ത മാതാപിതാക്കള്‍ എന്നിവയാണ് ഇതിന് കാരണമായി പാകിസ്ഥാന്‍ മിനിസ്റ്ററി ഓഫ് ഫെഡറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊഫഷണല്‍ ട്രെയിനിംഗ് ചൂണ്ടിക്കാട്ടുന്നത്.

5. ദാരിദ്ര്യം

5. ദാരിദ്ര്യം

ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ദാരിദ്ര്യം. പക്ഷേ ഇന്ത്യ പാകിസ്ഥാനേക്കാളും മെച്ചമാണെന്ന് മാത്രം. 2013ല്‍ ജനസംഖ്യ അനുസരിച്ച് ദാരിദ്ര്യം ഇന്ത്യയില്‍ 21.9% ആയിരുന്നു, പാകിസ്ഥാനില്‍ 29.5% ആയിരുന്നു ഇത്.

English summary

5 socio-economic issues where Pakistan trails behind India

India and Pakistan have been facing serious tensions due to recent incidents along the Line of Control. These tensions are straying Pakistan from critical socio-economic issues within the country.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X