പോസ്റ്റ് ഓഫീസില്‍ പരിപ്പ് വേവില്ല,പക്ഷേ വരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പോസ്‌റ്റോഫീസിലൂടെ കത്ത് മാത്രമല്ല പരിപ്പും വരും. വിലക്കയറ്റം തടയാന്‍ പരിപ്പും പയറുവര്‍ഗങ്ങളും തപാല്‍ ഓഫീസുകള്‍ വഴി അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്.

 

സര്‍ക്കാരിന്റെ വിപണശാലകളില്ലാത്ത സ്ഥലങ്ങളിലെല്ലാം പോസ്‌റ്റോഫീസുകളിലൂടെ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കും.ആദ്യ ഘട്ടത്തില്‍ സാമ്പാര്‍ പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, കടലപ്പരിപ്പ്് എന്നിവയാണ് പോസ്‌റ്റോഫീസുകളിലെത്തിക്കുക.

പോസ്റ്റ് ഓഫീസില്‍ പരിപ്പ് വേവില്ല,പക്ഷേ വരും

ദീപാവലിക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനുള്ള നടപടിയാരംഭിക്കും. പയര്‍ പരിപ്പ് വര്‍ഗങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നായിരിക്കും പോസ്‌റ്റോഫീസില്‍ വില്‍ക്കാന്‍ സാധനങ്ങളെത്തിക്കുക.

കേന്ദ്ര ഉപഭോക്തൃമന്ത്രാലയ സെക്രട്ടറി ഹേം പാണ്ഡേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനമെടുത്തത്. ഉത്സവകാലത്ത് ആവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നത് പതിവാണെന്ന് യോഗം വിലയിരുത്തിയിരുന്നു.

സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

English summary

Government To Start Distribution Of Pulses Through Post Offices

To keep a check on hoarding and black marketing of pulses across the country, the Union Government will soon start distribution of pulses through post offices.
Story first published: Sunday, October 16, 2016, 15:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X