സ്വദേശി ജീന്‍സില്‍ ബാബാ രാംദേവിനെ വീഴ്ത്താന്‍ മലയാളി യുവാവ്

യോഗ ഗുരു ബാബാ രാംദേവ് സ്വദേശി ജീന്‍സുകള്‍ ഇറക്കാനുള്ള ശ്രമത്തിലാണ്. സ്വദേശി ജീന്‍സുകള്‍ അതിന് മുന്‍പേ വിതരണത്തിനെച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ് മോഹന്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: യോഗ ഗുരു ബാബാ രാംദേവ് സ്വദേശി ജീന്‍സുകള്‍ ഇറക്കാനുള്ള ശ്രമത്തിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിലാവും ജീന്‍സുകള്‍ വിപണിയിലെത്തുക. എന്നാല്‍ സ്വദേശി ജീന്‍സുകള്‍ അതിന് മുന്‍പേ വിതരണത്തിനെച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ് മോഹന്‍ എന്ന മലയാളി.

ദേസിട്യൂഡ്

ദേസിട്യൂഡ്

ഏപ്രിലിലാണ് സിദ്ധാര്‍ത്ഥ് മോഹന്‍ നായര്‍ ദേസിട്യൂഡ് എന്ന ഇന്ത്യന്‍ ബ്രാന്‍ഡിന് ജന്മം കൊടുത്തത്. പൂര്‍ണമായും കൈത്തറി, ഖാദി ഉപയോഗിച്ചാണ് ദേസിട്യൂഡ് നിര്‍മ്മിക്കുന്നത്. ഊര്‍ജ-പാരിസ്ഥിതിക എഞ്ചിനീയറിംഗില്‍ ബിരുദദാരിയാണ് സിദ്ധാര്‍ത്ഥ് മോഹന്‍. ഖാദിയോട് താല്‍പര്യം കാണിച്ചിരുന്ന ഇദ്ദേഹം 30,000 രൂപ മുതല്‍ മുടക്കിയാണ് സംരംഭകത്വത്തിലേക്ക് വന്നത്.

എല്ലാം ഖാദിമയം

എല്ലാം ഖാദിമയം

ഖാദിയില്‍ നിന്നാണ് ഡെനിമിനുള്ള റോ മറ്റീരിയലുണ്ടാക്കുന്നത്. ജീന്‍സിലെ ലോഗോ പോലും ലെതറിലല്ല ഖാദിയിലാണുണ്ടാക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ കളറാണ് ഉപയോഗിക്കുന്നതും.

ഓരോ ജീന്‍സിനും ഓരോ മരം

ഓരോ ജീന്‍സിനും ഓരോ മരം

പാക്കേജിംഗും വ്യത്യസ്തമാണ്. പൂര്‍ണമായും കോട്ടണിലുണ്ടാക്കിയ ജീന്‍സ് ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിലാണ് തയ്ക്കുന്നത്. ദേസിട്യൂഡിന്റെ സാമൂഹിക പ്രതിബദ്ധത ശ്രദ്ധേയമാണ്. ഓരോ ഡെനിമിനും ഓരോ മരത്തൈയാണ് ഇവര്‍ നടുന്നത്.

അയക്കാനും ഇന്ത്യന്‍ പോസ്റ്റ്

അയക്കാനും ഇന്ത്യന്‍ പോസ്റ്റ്

സ്വകാര്യ കൊറിയര്‍ ആശ്രയിക്കാതെ ഇന്ത്യ പോസ്റ്റിലൂടെയാണ് എല്ലാ ഓര്‍ഡറുകളും നല്‍കുന്നത്. സ്വകാര്യ ഏജന്‍സികള്‍ അയയ്ക്കുന്നതിന് ചെറിയ ഫീസാണ് ഈടാക്കുന്നുള്ളൂ എങ്കിലും പിന്മാറാന്‍ സിദ്ധാര്‍ത്ഥ് മോഹന്‍ തയ്യാറല്ല. 3,500 രൂപ വരെയാണ് ജീന്‍സിന് വില വരുന്നത്.ഈ വില കുറച്ചധികമാണ് പക്ഷേ ഉയര്‍ന്ന നിര്‍മാണചിലവാണ് ഇതിന് കാരണമെന്ന് സിദ്ധാര്‍ത്ഥ് മോഹന്‍ തന്നെ സമ്മതിക്കുന്നു .

പതഞ്ജലി ജീന്‍സ്

പതഞ്ജലി ജീന്‍സ്

ബാബാ രാംദേവാണ് പതഞ്ജലി വസ്ത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചത്. വളര്‍ച്ച അടുത്ത വര്‍ഷം 200 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. കുര്‍ത്ത-പൈജാമ, ജീന്‍സ് തുടങ്ങിയ നിര്‍മിക്കാനാണ് പ്രാരംഭ ശ്രമം. ഇന്ത്യ ആഗോള ഉത്പാദക രാജ്യമായി മാറുമ്പോള്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാനാകും. ഇതാണ് പതഞ്ജലിയുടെ ലക്ഷ്യം.

English summary

This Kerala man beats Baba Ramdev in Swadeshi jeans race

With Yoga Guru Baba Ramdev recently announcing his plan to launch 'Swadeshi jeans' to take on multinational corporations, desi jeans enthusiasts may have to wait at least another year before the product actually hits the shelves.
Story first published: Monday, October 24, 2016, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X