ഡെപ്യൂട്ടി ഗവര്‍ണറാവാന്‍ 70 പേര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് 70 അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.

 

നാലു ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികകളാണ് ആര്‍ബിഐ യ്ക്കുള്ളത്. അതില്‍ സാമ്പത്തികവിദഗ്ധര്‍ക്കായി നീക്കിവെച്ചിട്ടുള്ള പദവിയിലാണ് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായതോടെ ഒഴിവു വന്നത്. ലഭിച്ച അപേക്ഷകളില്‍ നിന്നും അഞ്ച് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.

ഡെപ്യൂട്ടി ഗവര്‍ണറാവാന്‍ 70 പേര്‍

അപേക്ഷകരുടെ പേര് വിവരങ്ങള്‍ അധികാരികള്‍ പുറത്തുവിട്ടിട്ടില്ല. റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാര്‍, പ്രൊഫഷണലുകള്‍, ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍മാര്‍, മാനേജിംഗ് ഡയറക്റ്റര്‍മാര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ള വ്യക്തികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം 29നാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് യോഗ്യരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ഈ മാസം 21നായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

എടിഎം ചാര്‍ജുകള്‍ ഒഴിവാക്കാന്‍ എട്ടു വഴികള്‍

English summary

Over 70 candidates have applied for a deputy governor post in the RBI

Over 70 candidates have applied for a deputy governor post in the Reserve Bank of India (RBI) lying vacant after Urjit Patel’s appointment as governor of the central bank on September 4.
Story first published: Saturday, October 29, 2016, 14:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X