ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഏഴ് ശതമാനം ജീവനക്കാരെജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഏഴ് ശതമാനം ജീവനക്കാരെയാണ് കുറയ്ക്കുക.

7% ജീവനക്കാരെ കുറയ്ക്കും

7% ജീവനക്കാരെ കുറയ്ക്കും

ഇപ്പോള്‍ നിലവില്‍ 2,09,996 ജീവനക്കാരാണ് ബിഎസ്എന്‍എലിനുള്ളത്. 2017 ഏപ്രില്‍ ആകുമ്പോഴേക്കും ഇത് 1,96,162 ജീവനക്കാര്‍ മാത്രമാകും. വിരമിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാണ് ഈ കുറവ്.

എയര്‍ടെലില്‍ ജോലിക്കാര്‍ കുറവ്

എയര്‍ടെലില്‍ ജോലിക്കാര്‍ കുറവ്

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെലിന് 20,000 ജീവനക്കാര്‍ മാത്രമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള വോഡഫോണില്‍ ജീവനക്കാരുടെ എണ്ണം 13,000 ആണ്.

ലാഭം വര്‍ധിപ്പിക്കാന്‍

ലാഭം വര്‍ധിപ്പിക്കാന്‍

ജീവനക്കാരുടെ എണ്ണം കുറയുന്നത് പ്രവര്‍ത്തന ലാഭം വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. 10 ശതമാനം ജീവനക്കാരാണ് ഓരോ വര്‍ഷവും ബിഎസ്എന്‍എല്ലില്‍ നിന്നും പിരിഞ്ഞുപോകുന്നത്. ഈ ഒഴിവുകള്‍ നികത്താറില്ലെന്നും സ്വയം വിരമിക്കല്‍ പദ്ധതി തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും ചെയര്‍മാന്‍ അറിയിച്ചു.

ശമ്പളചിലവ് കൂടുതല്‍

ശമ്പളചിലവ് കൂടുതല്‍

വരുമാനത്തിന്റെ 50 ശതമാനത്തിലധികവും ശമ്പളം നല്‍കുന്നതിനായാണ് ബിഎസ്എന്‍എല്‍ ചിലവാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളത്തിനായി ചിലവായത് 15,000 കോടി രൂപയ്ക്കടുത്താണ്. സ്വകാര്യ കമ്പനികളുടെ ശമ്പളബില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തുകയാണിത്.

English summary

State-owned BSNL to reduce its workforce by nearly 7%

State-owned Bharat Sanchar Nigam Ltd. will reduce its workforce by nearly 7% in 2017-18, from the employee-base of 2,09,996 in 2016-17.
Story first published: Saturday, October 29, 2016, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X