കേരളം ബിസിനസില്‍ പിന്നില്‍, രാജ്യത്ത് 20ാം സ്ഥാനത്ത്

ബിസിനസിന് അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം വളരെ പിറകില്‍. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് വാണിജ്യസൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാമത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്ത് ബിസിനസിന് അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം വളരെ പിറകില്‍. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് വാണിജ്യസൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാമത്. ഗുജറാത്തിനെ പിന്നോട്ടാക്കിയാണ് ഈ നേട്ടം ഇവര്‍ സ്വന്തമാക്കിയത്.

ലോകബാങ്കും ഡിഐപിപിയും (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍) ചേര്‍ന്നാണ് വാണിജ്യത്തിന് അനുകൂല സാഹചര്യമൊരുക്കുന്നതിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ റാങ്ക് പ്രഖ്യാപിച്ചത്.

ആദ്യ അഞ്ചില്‍ ഇവര്‍

ആദ്യ അഞ്ചില്‍ ഇവര്‍

ആകെ മാര്‍ക്കായ 340ന്റെ 98.78 ശതമാനം ആന്ധ്രയും തെലങ്കാനയും നേടി. ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ്.ഹരിയാനയാണ് അഞ്ചാം സ്ഥാനത്ത്.

രാജ്യശരാശരി ഉയര്‍ന്നു

രാജ്യശരാശരി ഉയര്‍ന്നു

ലോക ബാങ്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ടീമും ചേര്‍ന്നാണ് റാങ്കിംഗ് നടത്തിയത്. ഇതില്‍ വാണിജ്യസൗഹൃദത്തില്‍ രാജ്യശരാശരി 48.93 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 32 ശതമാനമായിരുന്നു.

കേരളം ഏറ്റവും പിന്നില്‍

കേരളം ഏറ്റവും പിന്നില്‍

കേരളം, ഗോവ, ത്രിപുര, ആസാം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ റാങ്കിംഗില്‍ 40 ശതമാനത്തിലും കുറവ് മാര്‍ക്കാണു നേടിയത്. കഴിഞ്ഞ വര്‍ഷം 18ാം റാങ്ക് ലഭിച്ച കേരളം ഇത്തവണ 20ാം സ്ഥാനത്താണ്. പെട്ടന്ന് ബിസിനസ് മേഖലയില്‍ കുതിപ്പാവശ്യമുളള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമിപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിന്റെ സ്‌കോര്‍ വെറും 26.97 ശതമാനമാണ്.

ബിസിനസ് പരിഷ്‌കരണ ആക്ഷന്‍ പ്ലാന്‍

ബിസിനസ് പരിഷ്‌കരണ ആക്ഷന്‍ പ്ലാന്‍

ഏകജാലക ക്ലിയറന്‍സ് രീതി, നികുതി പരിഷ്‌കരണം, തൊഴില്‍പരിസ്ഥിതി നയ പരിഷ്‌കരണം, തര്‍ക്കപരിഹാര സംവിധാനം, നിര്‍മാണ പെര്‍മിറ്റ് തുടങ്ങിയ കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാനാവശ്യപ്പെട്ട് കേന്ദ്രം നിര്‍ദേശിച്ച ബിസിനസ് പരിഷ്‌കരണ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ വിലയിരുത്തല്‍ കൂടിയാണ് പട്ടിക.

English summary

Andhra, Telangana are most business-friendly states

Andhra Pradesh and Telangana have tied for first place in the ease of doing business ranking, followed by Gujarat, which topped the chart last year. The process of verifying states’ submissions was concluded by the Department of Industrial Policy and Promotion (DIPP) last week.
Story first published: Wednesday, November 2, 2016, 12:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X