റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ

പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ എണ്ണ ചോര്‍ത്തിയതിന് റിലയന്‍സ് കമ്പനിക്ക് 10,350 കോടി രൂപ പിഴ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ എണ്ണ ചോര്‍ത്തിയതിന് റിലയന്‍സ് കമ്പനിക്ക് 10,350 കോടി രൂപ പിഴ. റിലയന്‍സ് എണ്ണ ചോര്‍ത്തിയതിനെത്തുടര്‍ന്ന് ഒഎന്‍ജിസിയുടെ എണ്ണപ്പാടം പൂര്‍ണമായി വറ്റിപ്പോയിരുന്നു.

 

കൃഷ്ണ ഗോദാവരി തടത്തില്‍ പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിക്ക് അവകാശപ്പെട്ട പ്രകൃതി വാതകം റിലൈസന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചോര്‍ത്തി എന്ന് ജസ്റ്റിസ് എ.പി.ഷാ അദ്ധ്യക്ഷനായ ഏകാംഗ സമിതി കണ്ടെത്തിയിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം കനത്ത പിഴ ചുമത്തിയത്.

 
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ


ഒഎന്‍ജിസിക്ക് അവകാശപ്പെട്ട ഒരു കോടി 10 ലക്ഷം ക്യുബിക് മീറ്റര്‍ വാതകം ചോര്‍ത്തിയത് സമിതി കണ്ടെത്തി. ഇതിന് കൃഷ്ണഗോദാവരി തടത്തിലെ രണ്ട് പാടങ്ങളില്‍ നിന്നുള്ള വാതകം പൂര്‍ണമായും റിലയന്‍സ് ചോര്‍ത്തിയെടുത്തു. 30 ദിവസമാണ് പിഴ അടക്കാന്‍ റിലയന്‍സിന് കേന്ദ്ര സര്‍ക്കാര്‍ സമയം നല്‍കിയിരിക്കുന്നത്.

2009 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് റിലയന്‍സ് വാതകം ചോര്‍ത്തിയത്. നേരത്തെ യുഎസ് ആസ്ഥാനാമായ ഏജന്‍സിയും റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ലിമിറ്റഡ് വാതകം ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.

<strong>പാസ്‌പോര്‍ട്ടിനും ലൈസന്‍സിനും ഇനി ഫീസ് കൂടും </strong>പാസ്‌പോര്‍ട്ടിനും ലൈസന്‍സിനും ഇനി ഫീസ് കൂടും

English summary

Centre imposes Rs 10 K crore penalty on Reliance Industries Limited

The Centre has fined Reliance Industries Limited (RIL) and its partners BP and Niko nearly slapped a nearly Rs.10,000 crores for pumping out gas that flowed to the Krishna Godavari-D6 Block from an adjoining field owned by ONGC.
Story first published: Saturday, November 5, 2016, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X