സാംസംഗിന്റെ വാഷിംഗ് മഷീനും പൊട്ടിത്തെറി ഭീഷണി

ഭവങ്ങള്‍ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യു.എസില്‍ 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കാന്‍ നില്‍ക്കുകയാണ് സാംസംഗ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണി സാംസംഗിന്റെ ഫോണിന് മാത്രമല്ല വാഷിംഗ് മഷീനിനും. ബാറ്ററി പൊട്ടിത്തെറിച്ച് ആളുകള്‍ അപകടങ്ങള്‍ പറ്റുന്നതിനാല്‍ ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവക്കുകയും വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്ത ഗാലക്സി നോട്ടിനു പിന്നാലെ സാംസങ്ങിനു വെല്ലുവിളിയാവുകയാണ് വാഷിംഗ് മെഷീനുകളും.

ഡോറുകള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യു.എസില്‍ 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കാന്‍ നില്‍ക്കുകയാണ് സാംസങ്ങ്.ഡോറിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയാണ് വാഷിംഗ് മെഷീനുകള്‍ തിരിച്ചു വിളിക്കുന്നത്. ഡോര്‍ വേര്‍പ്പെട്ടു ഒരാളുടെ താടിയെല്ല് തകര്‍ന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാംസംഗിന്റെ വാഷിംഗ് മഷീനും പൊട്ടിത്തെറി ഭീഷണി

2011 മാര്‍ച്ച് മുതല്‍ ഈ മാസം വരെ പുറത്തിറങ്ങിയ 34 മോഡലുകളാണ് കമ്പനി തിരിച്ചു വിളിച്ചത്. തുടര്‍ച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ സാംസങ്ങ് താഴോട്ട് പതിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡില്‍ ഒന്നാമതായിരുന്ന സാംസംഗ് ഇത്തവണ മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു.

<strong>ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് സാംസംഗല്ല എല്‍ജി </strong>ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് സാംസംഗല്ല എല്‍ജി

English summary

Samsung just recalled washing machines because they might explode

Samsung Electronics, which is already reeling from a global recall of its Note 7 smartphones, said it would recall about 2.8 million of its top-load washing machines in the United States to address safety concerns.
Story first published: Saturday, November 5, 2016, 17:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X