ബുധനാഴ്ച ബാങ്കുകള്‍ തുറക്കില്ല; പണം മാറ്റിനല്‍കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കരുത്

എല്ലാ ഷെഡ്യൂള്‍ഡ്, നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളും പ്രൈവറ്റ്, ഫോറിന്‍,കോപ്പറേറ്റീവ്, റീജിയണല്‍, റൂറല്‍, ലോക്കല്‍ ഏരിയ ബാങ്കുകളും നവംബര്‍ 9 ബുധനാഴ്ച അടഞ്ഞുകിടക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഗവണ്‍മെന്റ് രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി. തീരുമാനം നവംബര്‍ എട്ടിന് അര്‍ധരാത്രിയോടെ നിലവില്‍ വന്നു. പുതിയ നടപടി ക്രമങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ ഷെഡ്യൂള്‍ഡ്, നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളും പ്രൈവറ്റ്, ഫോറിന്‍,കോപ്പറേറ്റീവ്, റീജിയണല്‍, റൂറല്‍, ലോക്കല്‍ ഏരിയ ബാങ്കുകളും നവംബര്‍ 9 ബുധനാഴ്ച അടഞ്ഞുകിടക്കും.

 

എടിഎമ്മുകളും അവധി

എടിഎമ്മുകളും അവധി

ബുധനാഴ്ചയും ചില പ്രദേശത്ത് നാളെയും എടിഎമ്മുകളും മണി ഡിപോസിറ്റിംഗ് കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. എല്ലാ ബാങ്ക് ഇടപാടുകള്‍ക്കും ബുധനാഴ്ച അവധിയാണ്.

പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി

പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി

എടിഎം കൗണ്ടറുകള്‍ വീണ്ടും തുറക്കുമ്പോള്‍ 18 ാം തിയതി വരെ പരമാവധി 2,000 രൂപയേ പ്രതിദിനം പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. നവംബര്‍ 24 വരെ ബാങ്ക് കൗണ്ടറില്‍ നിന്നും ഒരു തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 രൂപയും ഒരു ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 രൂപയുമായിരിക്കും.

 ജാഗ്രത വേണം

ജാഗ്രത വേണം

പുതിയ തീരുമാനത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണം. ബാങ്കുകളില്‍ പണം മാറ്റിനല്‍കാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്. നേരിട്ട് തിരിച്ചറിയല്‍ രേഖ ഹാജരാക്കി നോട്ട് മാറ്റിയെടുക്കാമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. രാജ്യത്ത് കള്ളനോട്ടുകളുടെ വിതരണം വലിയ തോതില്‍ നടക്കുന്നുണ്ട്. ഇത് ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനേത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read Also: നിങ്ങളുടെ പഴ്‌സിലുള്ളത് കള്ളനോട്ടാണോ ? ഒന്ന് ശ്രദ്ധിക്കാം

പുത്തന്‍ നോട്ടുകള്‍ 10 മുതല്‍

പുത്തന്‍ നോട്ടുകള്‍ 10 മുതല്‍

പിന്‍വലിച്ച 500, 1000 രൂപയ്ക്ക് പകരം പുതിയ നോട്ടുകള്‍ ഈ മാസം പത്താം തിയതിക്ക് ശേഷം പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസ് എന്നാണ് പുതിയ 500, 2000 രൂപാ നോട്ടുകള്‍ അറിയപ്പെടുക. മംഗള്‍യാന്റെ ചിത്രം പുതിയ 2000 രൂപ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Read Also: 500 രൂപയും 1000 രൂപയും ഇനി ഓര്‍മ്മ, കടലാസ് വില മാത്രം

English summary

Banks To Be Closed On November 9, 2016

All scheduled and non-scheduled banks, including public, private, foreign, cooperative, regional rural and local area banks, will remain closed for public on Wednesday, November 9, 2016.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X