ട്രംപ് ഇംപാക്റ്റ്; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

യുഎസ് ഇലക്ഷന്റെ ആഘാതം കേരളത്തിലും, പൊന്നിന് വില കുത്തനെ കൂടി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: യുഎസ് ഇലക്ഷന്റെ ആഘാതം കേരളത്തിലും, പൊന്നിന് വില കുത്തനെ കൂടി. 600 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. 23,480 രൂപയാണ് പവന്റെ വില. 2935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ബുധനാഴ്ചയിലെ വില.

 

ഗ്രാമിന്റെ വില

ഗ്രാമിന്റെ വില

75 രൂപയുടെ വര്‍ധനവാണ് ഒരു ഗ്രാമിന്റെ വിലയിലുണ്ടായത്. ഈ അടുത്തകാലത്ത് ആദ്യമായാണ് ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും തുകയുടെ വര്‍ധനവുണ്ടാകുന്നത്.

വില വര്‍ധനക്ക് പിന്നില്‍

വില വര്‍ധനക്ക് പിന്നില്‍

യുഎസ് ഇലക്ഷനില്‍ ട്രംപ് മുന്നേറിയത് ആഗോളവിപണിയിലും ഇന്ത്യന്‍ വിപണിയിലും കനത്ത മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതും ് സ്വര്‍ണവിലയില്‍ ഇത്രയും വലിയ മുന്നേറ്റത്തിന് കാരണമായി.

കഴിഞ്ഞ ദിവസത്തെ വില

കഴിഞ്ഞ ദിവസത്തെ വില

പവന് 22880 രൂപ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെ ജ്വല്ലറികളില്‍ വ്യാപാരം നടന്നത്. 2860 രൂപയായിരുന്നു ഗ്രാമിന്റെ വില. Read Also: സ്വര്‍ണം വില്‍ക്കാനോടും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ

ജനുവരിയില്‍ 18,840 രൂപ

ജനുവരിയില്‍ 18,840 രൂപ

കഴിഞ്ഞ ജനുവരിയില്‍ സ്വര്‍ണത്തിന് പവന് വില 18,840 രൂപയായിരുന്നു. 22.7 ശതമാനം വര്‍ധനയാണ് 10 മാസത്തിനിടെ സ്വര്‍ണവിലയിലുണ്ടായത്.

സ്വര്‍ണ ഇറക്കുമതി കുറഞ്ഞു

സ്വര്‍ണ ഇറക്കുമതി കുറഞ്ഞു

2016ല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയിലും വന്‍തോതില്‍ കുറവ് ഉണ്ടായിട്ടുണ്ട്.ജ്വല്ലറി സമരവും 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് സ്വര്‍ണ ഇറക്കുമതി കുറഞ്ഞതിനുള്ള പ്രധാന കാരണങ്ങള്‍. സ്വര്‍ണ ഉപഭോഗത്തില്‍ ചൈനയോടൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രതിവര്‍ഷം ആയിരം ടണ്‍ സ്വര്‍ണം വരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.

 

 

English summary

Gold prices soar in Asia on tight finish to U.S. presidential race

Gold soared in Asia on Wednesday as results filtered in on the U.S. presidential election that suggested a tight finish in key battleground states.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X