സ്വര്‍ണം വില്‍ക്കാനോടും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ മാത്രമല്ല ആവശ്യം വന്നാല്‍ പണയം വെയ്ക്കാനും വില്‍ക്കാനും ആദ്യമേ ഓടുന്നവരാണ് മലയാളികള്‍.

 

നിങ്ങളുടെ കൈയിലുള്ളത് സ്വര്‍ണമാകട്ടെ സ്വര്‍ണാഭരണമാകട്ടെ അതിന്റെ യഥാര്‍ത്ഥ വിലയറിഞ്ഞ് വേണം എപ്പോഴും സ്വര്‍ണം വില്‍ക്കാന്‍. ഇല്ലെങ്കില്‍ പറ്റിയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. സ്വര്‍ണം വില്‍ക്കാനോടും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ,

 1. ജ്വല്ലറിക്കാര്‍ക്ക് വില്‍ക്കാം

1. ജ്വല്ലറിക്കാര്‍ക്ക് വില്‍ക്കാം

സ്വര്‍ണം എപ്പോഴും സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുന്നതാണ് നല്ലത്. പ്രമുഖ ജ്വല്ലറികളാണെങ്കില്‍ നഷ്ടത്തെപ്പറ്റിയും വിശ്വാസ്യതയെപ്പറ്റിയും ആശങ്കപ്പെടേണ്ടി വരില്ല.

2. ഈട് വെയക്കുന്നിടത്ത് വില്‍ക്കണ്ട

2. ഈട് വെയക്കുന്നിടത്ത് വില്‍ക്കണ്ട

പണയം വെയ്ക്കുന്ന സ്ഥാപനങ്ങളും സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന സ്ഥലങ്ങളും സ്വര്‍ണം വില്‍ക്കാനായി തിരഞ്ഞെടുക്കരുത്. ഏറ്റവും കുറഞ്ഞ വിലയാണ് നിങ്ങളുടെ കൈവശമുള്ള ആഭരണങ്ങള്‍ക്കോ സ്വര്‍ണത്തിനോ ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുക.

3. സ്വര്‍ണം വാങ്ങാന്‍ കമ്പനികള്‍

3. സ്വര്‍ണം വാങ്ങാന്‍ കമ്പനികള്‍

അടുത്ത കാലത്തായി സ്വര്‍ണം വാങ്ങുന്ന ഒരുപാട് കമ്പനികള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പല കമ്പനികളും തട്ടിപ്പ് നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കയ്യിലുള്ള സ്വര്‍ണം നഷ്ടപ്പെടുത്തി ചതിയില്‍പ്പെടുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തിലുള്ള കമ്പനികളെ ഒഴിവാക്കുന്നതാണ്.

4. വിവരങ്ങള്‍ അന്വേഷിക്കാം

4. വിവരങ്ങള്‍ അന്വേഷിക്കാം

സ്വര്‍ണം വില്‍ക്കും മുന്‍പ് ഒന്നിലേറെ കടകളെ സമീപിക്കുന്നതാണ് നല്ലത്. ചില സ്ഥാപനങ്ങള്‍ മറ്റുള്ളവയേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ചിലപ്പോള്‍ നല്‍കുക. ഇതെല്ലാം അറിഞ്ഞ് വേണം വാങ്ങലുകാരനെ നിശ്ചയിക്കാന്‍.

 5. വിലയറിയണം

5. വിലയറിയണം

ഇന്ന് സ്വര്‍ണവില കൂടി എന്നാല്‍ ഇന്ന് തന്നെ സ്വര്‍ണം വില്‍ക്കാം എന്നു കരുതരുത്. 24 കാരറ്റ് സ്വര്‍ണത്തിന് മാത്രമേ മുഴുവന്‍ തുക ലഭിക്കുകയുളളൂ. 18 കാരറ്റിന് 75% വില കിട്ടും. ആഭരണങ്ങളാണെങ്കില്‍ അതില്‍ പതിപ്പിച്ചിരിക്കുന്ന മുത്തുകള്‍ക്കും കല്ലുകള്‍ക്കുമെല്ലാം വില കുറയും.

6. കമ്പനിയെ നോക്കാം

6. കമ്പനിയെ നോക്കാം

സ്വര്‍ണം വില്‍ക്കാനായി അവസാന തീരുമാനമെടുക്കും മുന്‍പ് കമ്പനിയുടെ മതിപ്പ് പരിശോധിക്കണം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍,റേറ്റിംഗ് വിലയിരുത്തി കമ്പനിയെ അറിയാം. Read Also: സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

English summary

Things to consider before selling gold jewelry

There seems to be a gold-selling craze going on right now but how do you know that you're really getting what your gold is worth? Here are a number of things to consider before selling gold jewelry.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X