സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണം ഇനിയും കുതിക്കും. ആഭ്യന്തരതലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം)യുടെ പഠനം വ്യക്തമാക്കി. 10 ഗ്രാമിന് 30,500-33,500 നിലവാരത്തില്‍ വില എത്തുമെന്നാണ് അസോചത്തിന്റെ വിലയിരുത്തല്‍.

 

സ്വര്‍ണവില 22,560

സ്വര്‍ണവില 22,560

സ്വര്‍ണം പവന് 22,560 രൂപയാണ് ഞായറാഴ്ചയിലെ വില. നിലവില്‍ 10 ഗ്രാമിന് 31000-31500 നിലവാരത്തിലാണ് സ്വര്‍ണവില ഉള്ളത്. ദീപാവലി ആരംഭിക്കുന്നതോടെ സ്വര്‍ണത്തിന്റെ ആവശ്യം ഉയരുമെന്ന് അസോചം കണ്ടെത്തി.

കാരണം വിവാഹങ്ങള്‍

കാരണം വിവാഹങ്ങള്‍

ഉത്സവ സീസണ്‍ ഇന്ത്യയിലെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്ന സമയമായതാണ് പെട്ടന്നുള്ള ഡിമാന്‍ഡിന് കാരണം. ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണ ഉപഭോഗത്തെ വര്‍ധിപ്പിക്കുന്നതില്‍ വിവാഹങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

ഇറക്കുമതി കുറയുന്നു

ഇറക്കുമതി കുറയുന്നു

2016ല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയിലും വന്‍തോതില്‍ കുറവ് ഉണ്ടായിട്ടുണ്ട്. 270 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം 650 ടണ്‍ സ്വര്‍ണം ഇന്ത്യ ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്തിരുന്നു.

ജ്വല്ലറി സമരവും എക്‌സൈസ് ഡ്യൂട്ടിയും

ജ്വല്ലറി സമരവും എക്‌സൈസ് ഡ്യൂട്ടിയും

ജ്വല്ലറി സമരവും 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് സ്വര്‍ണ ഇറക്കുമതി കുറഞ്ഞതിനുള്ള പ്രധാന കാരണങ്ങള്‍. സ്വര്‍ണ ഉപഭോഗത്തില്‍ ചൈനയോടൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രതിവര്‍ഷം ആയിരം ടണ്‍ സ്വര്‍ണം വരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. Read Also: ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍

സ്വര്‍ണ ഉപയോഗം ഇനിയും കൂടും

സ്വര്‍ണ ഉപയോഗം ഇനിയും കൂടും

ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗത്തില്‍ തിരിച്ചുവരവാണ് ഇനിയും പ്രതീക്ഷിക്കുന്നത്. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ മന്ദഗതിയും യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പും പൊന്നിന്റെ വിപണിക്ക് മങ്ങലേല്‍പ്പിക്കില്ലെന്നാണ് അസോചം പറയുന്നത്. Read Also: സ്വര്‍ണപ്പണയത്തിന് ഓടും മുന്‍പ് ഓര്‍ക്കൂ

English summary

Gold to further shine despite a golden run: Assocham

Gold prices are likely to stay firm in the range of Rs 30,500 -33500 per 10 grams despite the yellow metal having had a golden run up of about 25 per cent since January this year, an Assocham Paper has pointed out.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X