സ്വര്‍ണപ്പണയത്തിന് ഓടും മുന്‍പ് ഓര്‍ക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടന്നൊരാവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ ഓടുന്നവരാണ് കൂടുതലും. സ്വര്‍ണത്തിന്റെ തൂക്കവും നിലവിലുള്ള വിലയുമനുസരിച്ച് ആവശ്യത്തിനുള്ള പണം സ്വര്‍ണപ്പണയത്തിലൂടെ ലഭിക്കും. അധികം സമയമെടുക്കാതെ നടപടികളില്ലാതെ പൈസ ലഭിക്കുന്നതുകൊണ്ടുതന്നെ ഏറെ ജനപ്രിയമാണ് ഈ മാര്‍ഗം.

 

പലിശനിരക്ക്

പലിശനിരക്ക്

സാധാരണ സ്വര്‍ണപ്പണയത്തില്‍ 12 മുതല്‍ 24 ശതമാനം വരെ പലിശ ഈടാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. എത്രയായിരിക്കും കാലാവധി പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണവായ്പയെടുക്കുന്നത്. എങ്കിലും ഒരു വര്‍ഷം വരെ പരമാവധി കാലാവധി ലഭിക്കും. തുടര്‍ന്നും തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ലോണ്‍ പുതുക്കിയാല്‍ മതി.

വായ്പകള്‍ ചെറിയ കാലത്തേക്ക്

വായ്പകള്‍ ചെറിയ കാലത്തേക്ക്

സ്വര്‍ണ പണയ വായ്പകള്‍ സാധാരണയായി ഹ്രസ്വകാല വായ്പകളായാണ് ബാങ്കുകള്‍ അനുവദിക്കാറ്. ഒന്നോ രണ്ടോ വര്‍ഷമാണ് അതിന്റെ ഏറ്റവും കൂടിയ കാലാവധി. അതുകൊണ്ടു തന്നെ ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പണം തിരികെ അടക്കാന്‍ സാധിക്കുമോ എന്ന് ആലോചിച്ച് വേണം ഗോള്‍ഡ് ലോണിന് വേണ്ടി അപേക്ഷിക്കാന്‍

സ്വര്‍ണത്തിന്റെ മൂല്യം

സ്വര്‍ണത്തിന്റെ മൂല്യം

സ്വര്‍ണത്തിന്റെ വിലയനുസരിച്ചാണ് ലോണ്‍ ലഭിക്കുക. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലയുണ്ടെങ്കിലും അതിന്റെ 60 ശതമാനം(60000) രൂപ മാത്രമേ വായ്പയായി ലഭിക്കുകയുള്ളൂ.

എത്ര തുക

എത്ര തുക

ഓരോ ബാങ്കിലും സ്വര്‍ണത്തിന് ഓരോ തരത്തിലാണ് വിലയിടുന്നത്. ചിലയിടത്ത് അവസാന രണ്ടാഴ്ചത്തിന്റെ സ്വര്‍ണത്തിന്റെ വിലയുടെ അടിസ്ഥാനത്തിന് ഗ്രാമിന് മൂല്യം തീരുമാനിക്കും. ചിലപ്പോള്‍ അതാത് ദിവസത്തെ വില തന്നെയായിരിക്കും പണയ സ്വര്‍ണത്തിനും നല്‍കുന്നത്.

സ്ഥാപനം

സ്ഥാപനം

വ്യത്യസ്തമായ നിരവധി സ്‌കീമുകളുമായി നിരവധി സ്വകാര്യ സ്ഥാപനങ്ങളാണ് സ്വര്‍ണ പണയ വായ്പ നല്‍കുന്നത്. അതുകൊണ്ടു തന്നെ വായ്പയ്ക്കായി കണ്ണുമടച്ച് ഇത്തരം സ്ഥാപനങ്ങളെ സമീപിക്കരുത്. സ്ഥാപനത്തിന്റെ വിശ്വാസ്യത, സ്‌കീമിന്റെ പ്രത്യേകത എന്നിവ കൃത്യമായി മനസിലാക്കി മാത്രമേ സ്വര്‍ണം പണയമായി നല്‍കാവൂ. അല്ലെങ്കില്‍ സ്വര്‍ണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

സ്വര്‍ണം തിരഞ്ഞെടുക്കുമ്പോള്‍

സ്വര്‍ണം തിരഞ്ഞെടുക്കുമ്പോള്‍

പലരും ആഭരണങ്ങളാണ് സ്വര്‍ണ പണയത്തിനായി തെരഞ്ഞെടുക്കാറ്. പല സ്ഥാപനങ്ങളും ഗോള്‍ഡ് കോയിനുകളും സ്വര്‍ണ ബിസ്‌ക്കറ്റ്, സ്വര്‍ണക്കട്ടി എത്തിവയെല്ലാം പണയത്തിനായി സ്വീകരിക്കാറില്ല. അതിനാല്‍ പണയത്തിന് മുമ്പെ ഇതെല്ലാം മനസിലാക്കിയിരിക്കണം.

കുടിശികയുണ്ടോ

കുടിശികയുണ്ടോ

സ്വര്‍ണ പണയത്തിനായി അപേക്ഷിക്കും മുന്‍പ് പ്രസ്തുത ബാങ്കില്‍ വായപാ കുടിശികകളുണ്ടോ എന്ന് ശ്രദ്ധിക്കണം. പുതുതായി വായ്പ എടുക്കുമ്പോള്‍ മുമ്പത്തെ കുടിശ്ശിക തുക തിരിച്ചെടുത്ത ശേഷം ബാക്കി പണം മാത്രമേ ബാങ്കുകാര്‍ നല്‍കുകയുള്ളു.

തിരിച്ചടയ്ക്കുമ്പോള്‍

തിരിച്ചടയ്ക്കുമ്പോള്‍

പല തവണകളായി ഗോള്‍ഡ് ലോണ്‍ തിരിച്ചടക്കുന്നതാണ് ഏറ്റവും നല്ലത്. പണയം വെച്ച ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനം ഏതെല്ലാം സൗകര്യങ്ങള്‍ തിരിച്ചടവിനായി നല്‍കുന്നുണ്ട് എന്ന് ശ്രദ്ധിക്കുക.

English summary

Things to consider while availing Gold loan

Gold Loans are gaining popularity in our country and while they are better over a lot of other types of loans, here are some things that you should keep in mind before getting Gold Loans in India.
Story first published: Friday, September 2, 2016, 13:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X