ടാറ്റ ടിയാഗോക്ക് വന്‍ ജനപ്രീതി, ടാറ്റ നാലാമത്
കഴിഞ്ഞ മാസത്തേക്കാള്‍ 28.2 ശതമാനം അധിക വളര്‍ച്ചയാണ് ടാറ്റ നേടിയത്. 5.8 ശതമാനമാണ് ടാറ്റയുടെ വിപണി വിഹിതം.
മുംബൈ: ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ചെറിയ ഹാച്ച്ബാക്കായ ടിയാഗോക്ക് മികച്ച വില്പന. വില്പനയില് ടാറ്റ മോട്ടോഴ്സിനെ നാലാം സ്ഥാനത്തേക്കാണ് ടിയാഗോയുടെ ജനപ്രീതിയെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസത്തേക്കാള്‍ 28.2 ശതമാനം അധിക വളര്‍ച്ചയാണ് ടാറ്റ നേടിയത്. 5.8 ശതമാനമാണ് ടാറ്റയുടെ വിപണി വിഹിതം.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയെ പിന്തള്ളിയാണ് ടാറ്റ നാലാം സ്ഥാനത്തെത്തിയത്.വാഹനവിപണിയിലെ മത്സരത്തില്‍ ടിയാഗോ ടാറ്റയ്ക്ക് നല്കിയ ഊര്‍ജം ചെറുതല്ല. സെപ്റ്റംബറില്‍ മാത്രം ടിയാഗോയുടെ 4557 യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്.
44.1 ശതമാനം വിപണി വിഹിതത്തോടെ മാരുതി സുസുകിയാണ് ഇന്ത്യന്‍ നിരത്തില്‍ ഒന്നാമത്. ഹ്യൂണ്ടായ് (17.8%), മഹീന്ദ്ര (8.5%), ഹോണ്ട (5.5%) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി വിഹിതം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
