രണ്ടര ലക്ഷത്തിലധികം രൂപ ബാങ്കിലിട്ടാല്‍ പിടി വീഴും

രണ്ടര ലക്ഷത്തിലധികം രൂപയുടെ പിന്‍വലിച്ച കറന്‍സികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ പിടിവീഴും. നികുതിയും നികുതിയുടെ 200 ശതമാനം പിഴയും ഈടാക്കാനാണ് നിര്‍ദേശം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സ്രോതസ് വെളിപ്പെടുത്താതെ രണ്ടര ലക്ഷത്തിലധികം രൂപയുടെ പിന്‍വലിച്ച കറന്‍സികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ പിടിവീഴും. നികുതിയും നികുതിയുടെ 200 ശതമാനം പിഴയും ഈടാക്കാനാണ് ഗവണ്‍മെന്റിന്റെ നിര്‍ദേശം.

രണ്ടര ലക്ഷം രൂപയില്‍ അധികം നിക്ഷേപിക്കുന്നവരുടെ പട്ടിക തയാറാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്കിയിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞു പണം കാണുന്നത് നികുതി വെട്ടിപ്പ് കേസിന്റെ പരിധിയിലാണെന്നും റവന്യൂ സെക്രട്ടറി ഹഷ്മുഖ് അധ്യ വ്യക്തമാക്കി.

രണ്ടര ലക്ഷത്തിലധികം രൂപ ബാങ്കിലിട്ടാല്‍ പിടി വീഴും

ഡിസംബര്‍ 30വരെ വരുമാന പരിധിയിലധികം തുക നിക്ഷേപിക്കുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

പണത്തിനു കൃത്യമായ ഉറവിടമുണ്ടെങ്കില്‍ ആര്‍ക്കും ആശങ്കവേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്ക് ആശങ്കപ്പെടേണ്ട. ആദായനികുതിയുടെ ഒഴിവു പരിധിയായ രണ്ടു ലക്ഷത്തില്‍ താഴെയുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30വരെ മാറിയെടുക്കാന്‍ തടസമില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

<strong>പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം</strong>പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

English summary

Deposits above Rs 2.5 lakh to be taxed, mismatch with income to draw penalty

In another late night announcement, the government warned that cash deposits above Rs 2.5 lakh during the 50-day window to return 1000- and 500-rupee notes could be taxed while a 200% penalty would be applied to deposits that don’t match declared incomes.
Story first published: Thursday, November 10, 2016, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X