പൈസയെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍, 24,000 രൂപ വരെ പിന്‍വലിക്കാം

ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ദിവസം 10000 രൂപ മാത്രം എന്ന നിബന്ധന എടുത്തു കളഞ്ഞു.

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം ബാങ്കുകളിലും എടിഎമ്മുകളിലും തിരക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

 ഒരു ദിവസം 2000 രൂപ എടിഎമ്മില്‍ നിന്നും

ഒരു ദിവസം 2000 രൂപ എടിഎമ്മില്‍ നിന്നും

ബാങ്കിലെത്തി അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് ഒരു ദിവസം പരമാവധി 10000 രൂപ എന്ന നിബന്ധന എടുത്തു കളഞ്ഞു. ആഴ്ചയില്‍ ഇത് 20,000 ആയിരുന്നത് 24,000 ആയി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2000 രൂപയില്‍ നിന്ന് 2500 ആയി ഉയര്‍ത്തി. പഴയ നോട്ടുകള്‍ ബാങ്കിലെത്തി മാറാനുള്ള പരിധി ഇതുവരെ 4000 ആയിരുന്നത് 4500 രൂപയായി ഉയര്‍ത്തി.

നോട്ട് മാറാന്‍ പ്രത്യേക ക്യൂ

നോട്ട് മാറാന്‍ പ്രത്യേക ക്യൂ

ബാങ്കുകളില്‍ നോട്ടു മാറാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേക ക്യൂ വേണം. 100 രൂപ ഉള്‍പ്പടെ ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാക്കും. കൂടുതല്‍ മൊബൈല്‍ ബാങ്കിംഗ് വാനുകള്‍ക്ക് സൗകര്യം ഒരുക്കാനും ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നോട്ട് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍

നോട്ട് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍

ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും ചെക്കുകള്‍ സ്വീകരിക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ഗ്രാമീണ മേഖലകളില്‍ ബാങ്ക് പ്രതിനിധികള്‍ നേരിട്ടെത്തി പണം നല്‍കുന്ന നടപടി ശക്തമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ബാങ്ക് പ്രതിനിധിക്ക് ഒരു ദിവസം നല്‍കാവുന്ന തുക 2000 നിന്ന് 2500 ആയി ഉയര്‍ത്തി.

പുതിയ 500 രൂപ നോട്ടുകളെത്തി

പുതിയ 500 രൂപ നോട്ടുകളെത്തി

ന്യൂഡല്‍ഹി ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ പുതിയ 500 രൂപ നോട്ടുകള്‍ കിട്ടിതുടങ്ങി. കൂടുതല്‍ നഗരങ്ങളില്‍ പുതിയ 500 രൂപ നോട്ടുകള്‍ തിങ്കളാഴ്ച എത്തിത്തുടങ്ങും.

English summary

ATM withdrawal limit hiked to Rs 2,500

In a decision that will come as a relief for people across the country, the government has decided to increase the daily withdrawal limit on ATMs to Rs 2,500 and has removed the Rs 10,000 withdrawal limit from banks.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X