ട്രംപ് ഇംപാക്ട് തുടരുന്നു ഇടിഞ്ഞ് രൂപ, ശക്തിയാര്‍ജിച്ച് ഡോളര്‍

രൂപയുടെ മൂല്യം ഡോളറിനെതിരെ 42 പൈസ കുറഞ്ഞു. അമേരിക്കന്‍ കറന്‍സി ശക്തിപ്പെട്ടതാണ് രൂപ ഇടിയാന്‍ കാരണമായത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രൂപ ഇടിയുന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ 42 പൈസ കുറഞ്ഞു. അമേരിക്കന്‍ കറന്‍സി ശക്തിപ്പെട്ടതാണ് രൂപ ഇടിയാന്‍ കാരണമായത്.

ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതാണ് ഡോളറിനെ ഉയരത്തിലേക്കെത്തിക്കുന്നത്. അമേരിക്കയില്‍ പലിശ നിരക്ക് ഉയരുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഏഷ്യന്‍ കറന്‍സികള്‍ക്ക് ഇടിവ്

ഏഷ്യന്‍ കറന്‍സികള്‍ക്ക് ഇടിവ്

ഏഷ്യയിലെ മിക്ക കറന്‍സികളും താഴോട്ടാണ്. ജാപ്പനീസ് യെന്‍, ദക്ഷിണകൊറിയയുടെ വോണ്‍, ചൈനയുടെ യുവാന്‍, ഇന്‍ഡോനേഷ്യയുടെ റുപിയ, ഫിലിപ്പീന്‍സിന്റെ പെസോ തുടങ്ങിയവയൊക്കെ കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

കാരണം ട്രംപ്

കാരണം ട്രംപ്

ട്രംപ് വലിയ മൂലധന നിക്ഷേപം നടത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കമ്പനികള്‍ക്കുള്ള ആദായനികുതി കുറയ്ക്കുമ്പോള്‍ കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ വിദേശത്തു സൂക്ഷിക്കുന്ന ലാഭം രാജ്യത്തേക്കു കൊണ്ടുവരുമെന്നാണു പ്രതീക്ഷ. ഇതും ഡോളറിനു കരുത്തായി.

ഫെഡറല്‍ പലിശ നിരക്ക്

ഫെഡറല്‍ പലിശ നിരക്ക്

യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതും ഡോളറിനെ കരുത്താര്‍ജിക്കാന്‍ സഹായിച്ചു. ജിഡിപി വളര്‍ച്ചയും ഇതിന് സഹായകമായി.

ഓഹരിയില്‍ നഷ്ടത്തുടക്കം

ഓഹരിയില്‍ നഷ്ടത്തുടക്കം

ഇന്ത്യയില്‍ തിങ്കളാഴ്ച ഗുരുനാനാക് ജയന്തി പ്രമാണിച്ച് വിപണി അവധിയായിരുന്നു. ഓഹരി സൂചികകള്‍ ചൊവ്വാഴ്ച നഷ്ടത്തോടെയാണ് ആരംഭിച്ചത്.

English summary

Rupee tumbles 42 paise against US dollar

The rupee was trading lower by 42 paise at 67.67 against the US dollar in early trade on Tuesday as the American currency strengthened .
Story first published: Tuesday, November 15, 2016, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X