രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു,പ്രവാസികള്‍ക്ക് നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമായി. മൂന്ന് ദിവസമായി തുടരുകയാണ് വിലയിടിവ്. അതേസമയം മൂല്യമിടിവ് കാരണം ഗള്‍ഫ് കറന്‍സികള്‍ക്ക് നല്ല വിനിമയ മൂല്യമാണ് ലഭിക്കുന്നത്.

 

വിനിമയ നിരക്ക്

വിനിമയ നിരക്ക്

വെളളിയാഴ്ച സൗദി റിയാലിന് 18.10 രൂപയും ദുബായ് ദിര്‍ഹത്തിന് 18.49 രൂപയും കുവെറ്റ് ദിനാറിന് 239.90 രൂപയും ബഹ്‌റിന്‍ ദിനാറിന് 180.18 രൂപയുമായിരുന്നു വിനിമയ നിരക്ക്.

രൂപയുടെ മൂല്യം 68.13

രൂപയുടെ മൂല്യം 68.13

വെള്ളിയാഴ്ച രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ 68.13 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അഞ്ച് മാസത്തെ താഴ്ന്ന നിലവാരമാണ് ഇത്.

കാരണം യുഎസ് ഫെഡ് റിസര്‍വ് നിരക്ക്

കാരണം യുഎസ് ഫെഡ് റിസര്‍വ് നിരക്ക്

യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് ഡോളറുടെ മൂല്യം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഏഷ്യന്‍ ഓഹരികളും നഷ്ടത്തിലായി.

നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നു

നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നു

വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഇക്കുറി വ്യവസായികള്‍ക്കു വന്‍തോതില്‍ ഡോളര്‍ ആവശ്യമായി വരുന്നതും ഡോളറിനു പ്രിയമേറ്റി. ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വെളളിയാഴ്ച പിന്‍വലിച്ചത് 926 കോടി രൂപയാണ്.

English summary

Rupee ends at 9-month low, at 68.13 against dollar

The rupee crashed below the psychological 68-mark to end at near nine-month low as sentiment turned bearish on combination of growing US rate hike expectations and stunning dollar run.
Story first published: Saturday, November 19, 2016, 11:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X