ഡിജിറ്റല്‍ ഇടപാടുകളെ പ്രോസാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ 340 കോടി രൂപയുടെ സമ്മാനപദ്ധതികള്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഡിജിറ്റലിടപാടുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ രണ്ട് സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്കി ഗ്രാഹക് യോജ്‌ന, ഡിജി ധന്‍ വ്യാപാരി യോജ്‌ന എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 340 കോടി രൂപയാണ് സര്‍ക്കാര്‍ ഈ സമ്മാനപദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നറുക്കെടുപ്പ് ക്രിസ്മസ് ദിനമായ ഡിസംബര്‍ 25നാണ് ആരംഭിക്കുന്നത്.

 

ചെറിയ രീതിയിലുള്ള ഡിജിറ്റലിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷമാക്കിയാണ് ഈ സമ്മാനപദ്ധതികള്‍ ആരംഭിക്കുന്നത്. 50 രൂപ മുതല്‍ 3000 രൂപവരെയുള്ള ഇടപാടുകളാണ് ഇതിനായി പരിഗണിക്കുന്നത്.

ലക്കി ഗ്രാഹക് യോജ്‌ന.

ലക്കി ഗ്രാഹക് യോജ്‌ന.

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ ഉപഭോക്താക്കളെ ലക്ഷ്യംവയ്ക്കുന്ന സമ്മാനപദ്ധതിയാണ് ലക്കി ഗ്രാഹക് യോജ്‌ന. ഈ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 15,000 വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി 1000 രൂപവീതം സമ്മാനം നല്‍കും. ഒരു ലക്ഷം രൂപയാണ് ലക്കി ഗ്രാഹക് യോജ്‌നക്ക് ബമ്പര്‍ സമ്മാനമായി നല്‍കുന്നത്. ഡിസംബര്‍ 25ന് തുടങ്ങുന്ന സമ്മാനപദ്ധതി ഏപ്രില്‍ 13ന് അവസാനിക്കും. ഏപ്രില്‍ 14ന് നടത്തുന്ന മെഗാ ബമ്പര്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാം സമ്മാനവിജയിക്ക് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനവിജയിക്ക് 50ലക്ഷവും, മൂന്നാം സമ്മാനവിജയിക്ക് 25ലക്ഷം രൂപയും ലഭിക്കും.

ഡിജി ധന്‍ വ്യാപാരി യോജ്‌ന.

ഡിജി ധന്‍ വ്യാപാരി യോജ്‌ന.

പണരഹിത ഇടപാടുകള്‍ കൂടുതലായി നടത്തുന്ന വ്യാപരികളെ ഉന്നവെച്ചാണ് ഡിജി ധന്‍ വ്യാപരി യോജ്‌ന പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 7000 വ്യാപാരികള്‍ക്ക് 1500 രൂപ മുതല്‍ 50,000 രൂപവരെ സമ്മാനതുകയായി നല്‍കും. ഈ പദ്ധതിയിലെ മെഗാബമ്പര്‍ സമ്മാനം 50 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 25 ലക്ഷം രൂപയും, മൂന്നാം സമ്മാനവിജയിക്ക് 5 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുന്നത്.

എന്താണ് എന്‍പിസിഐ?

എന്താണ് എന്‍പിസിഐ?

കേന്ദ്രസര്‍ക്കാരിന്റെ കറണ്‍സിരഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കുന്നത് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകാര്‍ക്കായി സമ്മാനപദ്ധതി ഏര്‍പ്പെടുത്താന്‍ എന്‍പിസിഐയെ ആണ് നീതി ആയോഗ് ഏല്‍പ്പിച്ചിരിക്കുന്നത്. മുന്‍നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് എന്‍പിസിഐയുടെ പ്രമോട്ടര്‍മാര്‍.

യുപിഐ, യുഎസ്എസ്ഡി എന്നിവ ആധാറുമായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ഇടപാട് നടത്തുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമ്മാനപദ്ധതികളില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

ഡിജിറ്റല്‍ തരംഗം?

ഡിജിറ്റല്‍ തരംഗം?

രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ മൊബൈല്‍ വാലറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടാകുന്നത്. കറണ്‍സി നിരോധനത്തിനു ശേഷം മൊബൈല്‍ വാലറ്റിടപാടില്‍ ഏകദേശം ആയിരം ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ടെലികോം കമ്പനികള്‍ നല്‍കുന്ന കണക്ക്. വരുന്ന ആഴ്ച്ചകളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. 75 കോടി രൂപയുടെ വാലറ്റ് ഇടപാടാണ് ഒരു ദിവസം നടക്കുന്നത്.

നോട്ട് പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റ് പല നല്ല തീരുമാനങ്ങളും പുറത്തിറക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ആനുകൂല്യങ്ങളും ഇത്തരത്തിലുള്ള സമ്മാനപദ്ധതികളും പ്രതിസന്ധി നേരിടാന്‍ വളരെ സഹായകരമാകും.

English summary

Pay Digital And Get Cashback And Awards Worth Rs 340 Crore.

To give a big push to cashless transactions, the government announced daily, weekly and mega awards worth Rs 340 crore for consumers and merchants on small digital payments beginning Christmas Day.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X