ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് ഗവണ്‍മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചു.

കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-ഫണ്ട് ട്രാന്‍സ്ഫര്‍ രീതികളായ നെഫ്റ്റിനും ഐഎംപിഎസ്സിനും ഗവണ്‍മെന്റ് സര്‍വ്വീസ് ചാര്‍ജ് കുറച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-ഫണ്ട് ട്രാന്‍സ്ഫര്‍ രീതികളായ നെഫ്റ്റിനും ഐഎംപിഎസ്സിനും ഗവണ്‍മെന്റ് സര്‍വ്വീസ് ചാര്‍ജ് കുറച്ചു. റിസര്‍വ്വ് ബാങ്കിന്റെ തീരുമാനമനുസരിച്ച് ഇനിമുതല്‍ പതിനായിരം രൂപവരെയുള്ള നെഫ്റ്റ് ഇടപാടുകള്‍ക്ക് 2.5 രൂപയും , പതിനായിരംമുതല്‍ ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപയും, ഒരു ലക്ഷം മുതല്‍ 2 ലക്ഷം വരെ 15 രൂപയും, 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് 25 രൂപയുമാണ് പുതിയ നിരക്കുകള്‍. ഇതിനു പുറമെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം.

 
ഇ-ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് ആനുകൂല്യങ്ങള്‍?

നോട്ട് പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പണമിടപാടുകള്‍ നടത്താന്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

 

ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെയാണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്നത്. വിവിധ ബില്ലുകള്‍ അടയ്ക്കാനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, വാടക കൈമാറാനുമൊക്കെ നെറ്റ് ബാങ്കിംഗിലൂടെ സാധിക്കും. ഏറ്റവും കുറഞ്ഞ പൈസ രൂപ മുതല്‍ എത്ര വലിയ തുക വേണമെങ്കിലും ഇ-ഫണ്ട് ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യാം.

രാജ്യത്തെ ഡിജിറ്റലിടപാടുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ രണ്ട് സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ലക്കി ഗ്രാഹക് യോജ്‌ന, ഡിജി ധന്‍ വ്യാപാരി യോജ്‌ന എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 340 കോടി രൂപയാണ് സര്‍ക്കാര്‍ ഈ സമ്മാനപദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നറുക്കെടുപ്പ് ക്രിസ്മസ് ദിനമായ ഡിസംബര്‍ 25നാണ് ആരംഭിക്കുന്നത്.

പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്

English summary

Govt limits charges on electronic fund transfer

As per RBI norms, NEFT transfers of up to Rs 10,000 attract Rs 2.5 fee. From Rs 10,000-1 lakh the fee is Rs 5; on Rs 1-2 lakh it is Rs 15, and beyond Rs 2 lakh it is Rs 25.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X