ജിയോ ന്യൂ ഇയർ ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടി; ജിയോ തരംഗം അവസാനിക്കുന്നില്ല

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ടെലികോം മേഖലയെ അടിമുടി മാറ്റിയ ജിയോ തങ്ങളുടെ അണ്‍ലിമിറ്റഡ് ന്യൂ ഇയര്‍ ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടി. 2017 മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്. ജിയോ പ്രൈം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് സര്‍വ്വീസ് ലഭിക്കും. എന്നാല്‍ ഇതിനായി മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് കേവലം 10 രൂപക്ക് അണ്‍ലിമിറ്റഡ് സേവനം ഉപയോഗിക്കാം. കൂടാതെ നിലവിലെ ഉപഭോക്താക്കള്‍ക്ക് 99 രൂപ നല്‍കി ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാവുന്നതാണ്. പുതിയ ഉപഭോക്താക്കള്‍ക്കും ഇപ്രകാരം ഇതിന്റെ ഭാഗമാകാം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഉപോക്താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത പ്രഖ്യാപിച്ചത്.

 

ജിയോയുടെ ചരിത്രനേട്ടം

ജിയോയുടെ ചരിത്രനേട്ടം

രാജ്യത്തെ ടെലികോം രംഗത്ത് ജിയോ സൃഷ്ടിച്ച ഓളത്തില്‍ പിടിച്ച് നില്‍ക്കാന്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ അങ്ങനെയറ്റം പാടുപെടുമ്പോഴാണ് ഇന്റര്‍നെറ്റും മെസേജും കോളുകളും സൗജന്യമായി നല്‍കുന്ന വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടാനുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.

170 ദിവസങ്ങള്‍ കൊണ്ട് 100 മില്യന്‍ ഉപോഭോക്താക്കളെ നേടിയ ജിയോ ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് മുകേഷ് അംബാനി വിശ്വസിക്കുന്ന ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കാനും അംബാനി മറന്നില്ല.

ഒരോ സെക്കന്റിലും ഏഴു പുതിയ ജിയോ ഉപഭോക്താക്കള്‍

ഒരോ സെക്കന്റിലും ഏഴു പുതിയ ജിയോ ഉപഭോക്താക്കള്‍

ഡിജിറ്റല്‍ ജീവിതത്തിന്റെ ഓക്‌സിജന്‍ തന്നെ ഇന്റര്‍നെറ്റാണ്. ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം വീഡിയോ കാണുന്ന സമയം 5.5 കോടി മണിക്കൂറാണ്. ഓരോ ദിവസം കഴിയുന്തോറും നെറ്റ്‌വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു. ഒരോ സെക്കന്റിലും ഏഴു പുതിയ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്കു വരുന്നുണ്ടെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു.

ജിയോയുടെ എതിരാളികള്‍ ലയന വഴികളില്‍

ജിയോയുടെ എതിരാളികള്‍ ലയന വഴികളില്‍

റിലയന്‍സിന്റെ ടെലികോം കമ്പനിയോട് മഝരിക്കാന്‍ വൊഡാഫോണും ഐഡിയയും ലയനത്തിന് തയ്യാറെടുക്കുകയാണ്. കൂടാതെ ഇപ്പോള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്-എയര്‍സെല്‍-എംടിഎസ് ലയിക്കുന്നതിനോടൊപ്പം ടാറ്റ ടെലി സര്‍വ്വീസിനേയും ഒപ്പം ചേര്‍ക്കുന്നു എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഈ ലയനം സാധ്യമായാല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇവര്‍ മൂന്നാം സാഥാനത്തെത്തും.

ലയനശേഷം എന്ത് സംഭവിക്കും?

ലയനശേഷം എന്ത് സംഭവിക്കും?

വൊഡാഫോണും ഐഡിയയും ലയിച്ചുണ്ടാകുന്ന കമ്പനി എയര്‍ടെല്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി, 39.5 കോടി ഉപഭോക്താക്കളുമായി ഓ ഒന്നാം സ്ഥാനത്തെത്തും. എയര്‍ടെല്ലിന് 26.6 കോടി ഉപഭോക്താക്കളാണുള്ളത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്-ടാറ്റ ടെലി-എയര്‍സെല്‍-എംടിഎസ് എന്നീ കമ്പനികള്‍ ഒരുമിക്കുകയാണെങ്കില്‍ ഇവര്‍ 26 കോടി വരിക്കാരുമായി മൂന്നാം റാങ്കിലേക്ക് വരും.

വൊഡാഫോണ്‍-ഐഡിയ ലയനം: കൂടുതല്‍ ഓഫറുകള്‍ നല്‍കി എയര്‍ടെല്‍ രംഗത്ത്

English summary

JIO records 100 million customers in 170 days

JIO records 100 million customers in 170 days
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X