ഗൂഗിള്‍ ടോയ്‌ലറ്റ് ലൊക്കേറ്റര്‍: അടുത്തുള്ള ടൊയ്‌ലറ്റ് കണ്ടുപിടിക്കാനും ഇനി ഗൂഗിള്‍ വഴി സാധിക്കും

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രശങ്കയുടെ തത്രപ്പാട് അതനുഭവിച്ചവര്‍ക്കേ അറിയൂ. പ്രത്യേകിച്ച് നഗരങ്ങളില്‍ എത്തിയാല്‍ മൂത്രപ്പുരകള്‍ക്കായി അലഞ്ഞ് നടക്കേണ്ട അവസ്ഥയാണ്. എല്ലാ നഗരങ്ങളിലേയും സ്ഥിതി ഇതു തന്നെ.

 
ടൊയ്‌ലറ്റ് കണ്ടുപിടിക്കാനും ഇനി ഗൂഗിള്‍ വഴി സാധിക്കും

ഡല്‍ഹിയിലും ഭോപ്പാലിലുമെത്തുന്നവര്‍ക്ക് ഇനി ഇങ്ങനെയൊരു പ്രശ്നമുണ്ടാകില്ല. സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ കാര്യം നടക്കും. സ്മാര്‍ട്ട് ഫോണിലൂടെ ഏറ്റവും അടുത്തുള്ള ടോയ്ലറ്റിലേക്കുള്ള വഴി കാണിച്ചുതരും. ഗൂഗിളുമായി സഹകരിച്ച് സര്‍ക്കാര്‍ അതിനുള്ള സംവിധാനമൊരുക്കിക്കഴിഞ്ഞു. ഗൂഗിളിന്റെ 'ടോയ്‌ലറ്റ് ലൊക്കേറ്റര്‍(Toilet Locator)' എന്ന ടൂള്‍ ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഗൂഗിള്‍ മാപ്പ് എടുത്ത് അതില്‍ നിശ്ചിത സ്ഥാനത്ത് 'ടോയ്‌ലറ്റ്(Toilte)' എന്നോ 'ലവേറ്ററി(Lavatory)' എന്നോ ടൈപ്പ് ചെയ്തുകൊടുത്താല്‍ അത് ഏറ്റവും അടുത്ത ടോയ്ലറ്റിലേക്കുള്ള വഴി നീല നിറത്തില്‍ രേഖപ്പെടുത്തിത്തരും. ഷോപ്പിംഗ് മാളുകള്‍, ബസ്, ട്രെയ്ന്‍, മെട്രോ സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലുള്ള ടോയ്ലറ്റുകളിലേക്കുള്ള വഴി സ്വന്തം സ്മാര്‍ട്ട്ഫോണില്‍ കിട്ടുമെന്ന് ചുരുക്കം. ഏറ്റവും അടുത്ത ടോയ്ലറ്റിലേക്കുള്ള ദൂരം, അവിടെയെത്താനെടുക്കുന്ന ഏകദേശ സമയം, അതിന്റെ ശുചിത്വ നിലവാരം ഇതെല്ലാം ഫോണിലൂടെ കാണാം. ടോയ്ലറ്റ് സൗജന്യമാണോ, പണം കൊടുത്തുപയോഗിക്കേണ്ടതാണോ എന്നും അറിയാനാകും.

ഇംഗ്ലീഷ് പദങ്ങള്‍ക്കു പകരം 'സ്വഛ്്' എന്ന ഹിന്ദി വാക്ക് എന്റര്‍ ചെയ്താലും കാര്യം നടക്കും. എന്നാല്‍ 'വാഷ്റൂം', 'റെസ്റ്റ് റൂം' (അവിടെ വിശ്രമത്തിനു പോകുന്നതാരാണാവോ) ഇത്തരം വാക്കുകള്‍ തല്‍ക്കാലം നിങ്ങളെ ടോയ്ലറ്റിലെത്തിക്കില്ല.

കേരളത്തില്‍ ഈ സാങ്കേതികവിദ്യ നടപ്പിലാക്കുമ്പോള്‍ 'കക്കൂസ്', 'മൂത്രപ്പുര', 'ശുചിമുറി' തുടങ്ങിയ പദങ്ങള്‍ കൂടി സ്വീകരിക്കുന്ന തരത്തില്‍ സോഫ്റ്റ്വെയര്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ടായ്ലറ്റുകള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ തദ്ദേശവാസികളായ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഗൂഗിളുമായി ബന്ധപ്പെട്ടാല്‍ എവിടെയും ഈ സൗകര്യം രേഖപ്പെടുത്താന്‍ എളുപ്പം സാധിക്കും.

സാലറി സ്ലിപ്പ് ഒരു സുപ്രധാന രേഖയാണ്, തീര്‍ച്ചയായും അത് സൂക്ഷിച്ച് വയ്ക്കണം

English summary

Do you know about Google Toilet Locator?

Do you know about Google Toilet Locator?
Story first published: Monday, March 6, 2017, 13:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X