ഇന്ത്യ പോസ്റ്റ് ബാങ്കുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നത് 25ലേറെ കമ്പനികള്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര തപാല്‍ വകുപ്പിന്റെ പുതിയ സംരംഭമായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കൊണ്ട് രണ്ട് ഡസനിലേറെ കമ്പനികള്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സാധാരണക്കാര്‍ക്ക് ഏറ്റവും ഗുണകരമായ വ്യവസ്ഥകളോട് കൂടിയ കൂട്ടുകെട്ടിന് മാത്രമേ അനുവാദം നല്‍കുകയുള്ളൂവെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

 
ഇന്ത്യ പോസ്റ്റ് ബാങ്കുമായി സഹകരിക്കാന്‍ 25ലേറെ കമ്പനികള്‍

പഞ്ചാബ് നാഷണല്‍ ബാങ്കുമായി സഹകരിച്ച് ഛത്തീസ്ഗഢിലെ റായ്പൂരും ജാര്‍ഖണ്ഡിലെ റാഞ്ചിയിലുമാണ് അടിസ്ഥാന ഉത്പന്നങ്ങളും ബാങ്കിംഗ് സേവനങ്ങളുമായി 2017 ജനുവരി 30 ന് പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ആരംഭിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കിനു പുറമേ യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ബാങ്ക്, ഡച്ച് ബാങ്ക്, ബാര്‍ക്ലേസ് ബാങ്ക്, സിറ്റി ബാങ്ക്, നബാര്‍ഡ്, എച്ച്എസ്ബിസി, മൈക്രോ സേവ്, അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക്, എഫ്‌ഐഎ, കൊടക് മഹീന്ദ്ര ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ്, റോയല്‍ സുന്ദരം, പിഎന്‍ബി മെറ്റ്‌ലൈഫ്, ഐസിഐസിഐ ലൊംബാര്‍ഡ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ബജാജ് അലയന്‍സ് ലൈഫ് എന്നിവയാണ് പോസ്റ്റ് പെയ്‌മെന്റ് ബാങ്കുമായി സഹകരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുള്ളത്. ഈ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സാധാരണക്കാരന് ലഭിക്കുന്ന മൂല്യം വിലയിരുത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ബാങ്കുകളുടെ അധിക ചാര്‍ജുകളെ ഉപേക്ഷിക്കൂ!സര്‍വ്വീസ് ചാര്‍ജുകളില്ലാതെ പോസ്‌റ്റോഫീസ് എടിഎം

English summary

More than 25 companies want to tie up with India post payment bank

More than 25 companies want to tie up with India post payment bank
Story first published: Tuesday, March 28, 2017, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X