ജൂലൈ ഒന്നു മുതൽ നിങ്ങളുടെ ജീവിതം മാറിമറിയും!!! വരാൻ പോകുന്ന 12 മാറ്റങ്ങൾ ഇവയാണ്

ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ചില മാറ്റങ്ങൾ ഇവയാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ ഒന്നു മുതൽ രാജ്യത്ത് പല മാറ്റങ്ങളും പ്രാബല്യത്തിൽ വരികയാണ്. അതിൽ ആദ്യത്തേത് ജിഎസ്ടി തന്നെ. എന്നാൽ ജിഎസ്ടി മാത്രമല്ല രാജ്യത്ത് നടക്കാനിരിക്കുന്ന മാറ്റങ്ങൾ. ഈ മാറ്റങ്ങളിൽ ചിലത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ കഴിവുള്ളതാണ്. ഏതൊക്കെയാണ് അവയെന്നു നോക്കാം...

പേപ്പർലെസ് ട്രെയിൻ ടിക്കറ്റ്

പേപ്പർലെസ് ട്രെയിൻ ടിക്കറ്റ്

രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ ജൂലൈ ഒന്നു മുതൽ കടലാസു കൊണ്ടുള്ള ടിക്കറ്റുകൾ വേണ്ട. ഐ.ആർ.സി.ടി.സി മുൻകൈ എടുത്താണ് ടിക്കറ്റില്ലാതെയുള്ള ട്രെയിൻ യാത്ര ഒരുക്കിയിരിക്കുന്നത്. രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരാകും ഈ മൊബൈൽ ടിക്കറ്റിംഗ് സൗകര്യം ആദ്യമായി ഉപയോഗപ്പെടുത്തുന്നത്.

ഐടി റിട്ടേണും ആധാറും

ഐടി റിട്ടേണും ആധാറും

ജൂലൈ ഒന്ന് മുതൽ ആധാറില്ലാതെ ഐടി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് സ‍‍ർക്കാർ ആധാർ നമ്പർ നിർബന്ധമാമാക്കിയിരിക്കുകയാണ്.

ആധാ‍ർ - പാൻ ബന്ധിപ്പിക്കൽ

ആധാ‍ർ - പാൻ ബന്ധിപ്പിക്കൽ

പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതും സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ഒന്നിലധികം പാൻ കാ‍ർഡ് ഉപയോ​ഗിച്ചുള്ള നികുതി വെട്ടിക്കൽ തടയാനാണിത്. ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ പാൻ കാ‍ർഡ് അസാധുവായിത്തീരും.

ഡിപ്പാ‍ർച്ച‍ർ കാർഡ് വേണ്ട

ഡിപ്പാ‍ർച്ച‍ർ കാർഡ് വേണ്ട

വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യക്കാർക്ക് ജൂലൈ ഒന്നു മുതൽ ഡിപ്പാർച്ചർ കാ‍‍ർഡ് പൂരിപ്പിച്ച് നൽകേണ്ട. എല്ലാ അന്താരാഷ്ട്ര വിമാനത്തവളങ്ങളിലും ഇത് ബാധകമാണ്. എന്നാൽ റെയിൽ, സീപോർട്ട്, ലാൻഡ് ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് എന്നിവയിലൂടെ രാജ്യത്തുനിന്ന് പുറപ്പെടുന്നവർ എംബാർക്കേഷൻ കാർഡ് പൂരിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ യാത്രക്കാ‍ർ ജനന തീയതി, പാസ്പോർട്ട് നമ്പർ, ഇന്ത്യയിലുള്ള വിലാസം, ഫ്ലൈറ്റ് നമ്പർ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകണം. എന്നാൽ ജൂലൈ ഒന്നു മുതൽ ഇമിഗ്രേഷൻ സംബന്ധമായ നടപടികൾ യാത്രക്കാർക്ക് വളരെ വേ​ഗത്തിൽ ചെയ്തു തീർക്കാം.

പാസ്പോ‍ർട്ട്

പാസ്പോ‍ർട്ട്

ആധാർ കാർഡ് ഇല്ലാതെ നിങ്ങൾക്ക് പാസ്പോർട്ട് ലഭിക്കില്ല. പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള നിർബന്ധിത രേഖകളിലൊന്നാണ് ആധാർ കാർഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ജൂലൈ 1 മുതൽ ആധാറില്ലാത്തവർക്ക് പാസ്പോർട്ട് ലഭിക്കില്ല.

ആധാറും പാനും

ആധാറും പാനും

നിങ്ങൾക്ക് പുതിയ പാൻ കാർഡിന് അപേക്ഷിക്കണമെങ്കിൽ ഇനി മുതൽ ആധാർ കാർഡ് നിർബന്ധമാണ്. ആധാർ കാർഡ് സമർപ്പിക്കാതെ ജൂൺ 30 ന് ശേഷം നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കില്ല.

പിഎഫും ആധാറും

പിഎഫും ആധാറും

പിഎഫ് അക്കൗണ്ടും ആധാറും ജൂൺ 30 നകം ബന്ധിപ്പിക്കണം. പെൻഷൻകാരും ആധാർ വിവരങ്ങൾ നൽകണമെന്ന് ഇ.പി.എഫ്.ഒ ആവശ്യപ്പെട്ടിട്ടുണ്ട്. പണം പിൻവലിക്കലും മറ്റും എളുപ്പമാക്കാനാണ് ഇത്. നിലവിൽ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ 10 മുതൽ 20 ദിവസം വരെ എടുക്കും.

റെയിൽവേ കൺസെഷൻ

റെയിൽവേ കൺസെഷൻ

ജൂലായ് 1 മുതൽ ആധാർ ഇല്ലാത്തവർക്ക് റെയിൽവേ ടിക്കറ്റിന് ഇളവ് അനുവദിക്കില്ല. ടിക്കറ്റ് ദുരുപയോഗം ഇല്ലാതാക്കാനാണ് പുതിയ നീക്കം. അതിനാൽ ജൂലൈ 1 മുതൽ റെയിൽവേ ടിക്കറ്റിന് ഇളവുകൾ ലഭ്യമാകുന്നതിനായി ആധാർ നൽകണം.

സ്കോളർഷിപ്പുകൾ

സ്കോളർഷിപ്പുകൾ

സ്കൂൾ, കോളേജ് തലത്തിൽ നിന്ന് ലഭിക്കുന്ന സർക്കാ‍ർ സ്കോളർഷിപ്പുകൾക്കും ഇനി മുതൽ ആധാർ നിർബന്ധമാണ്. അതിനാൽ ജൂൺ 30നകം വിദ്യാർത്ഥികൾ ആധാർ വിവരങ്ങൾ നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ജിഎസ്ടി

ജിഎസ്ടി

ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും പ്രധാന വ്യതിയാനമാണ് ജിഎസ്ടി. ജൂലൈ 1ന് സർക്കാർ ദേശീയ ചരക്ക് സേവന നികുതി (ജി.ടി.എസ്) ആരംഭിക്കുകയാണ്. ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജിഡിപിയില്‍ വന്‍ കുതിച്ചുചാട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

കുടുംബ നികുതി

കുടുംബ നികുതി

കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികൾ ഓരോ അം​ഗത്തിനും 100 റിയാൽ എന്ന നിരക്കിൽ കുടുംബനികുതി അടയ്ക്കണമെന്നാണ്
സൗദിയിലെ പുതിയ നിയമം. ജൂലൈ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പ്രവാസികൾ ദുരിതത്തിലായിരിക്കുകയാണ്.

എൽ.പി.ജി സബ്സിഡി

എൽ.പി.ജി സബ്സിഡി

ഗുണഭോക്താക്കളുടെ ആധാർ ബന്ധിപ്പിച്ച ശേഷം മാത്രമേ പാചകവാതക സബ്സിഡിയും മറ്റ് പൊതു വിതരണ ശമ്പളവും നൽകുകയുള്ളൂ. വിവിധ പൊതുവിതരണ സബ്സിഡികൾ പ്രയോജനപ്പെടുത്തുന്നതിന് ഇനി മുതൽ ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതുണ്ട്. അതേപോലെ, റേഷൻ കാർഡ്, പാചകവാതക സബ്സിഡികൾ എല്ലാം തന്നെ ബന്ധിപ്പിക്കേണ്ടതുണ്ട്.

malayalam.goodreturns.in

English summary

Warning: July 1 Will Change Your Life In 12 Ways

Many changes are coming to effect from this July 1. By hearing July 1, you may think it is GST. It is not just the GST; some other changes will happen from this date. These changes will change your lives also.
Story first published: Thursday, June 29, 2017, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X