ആധാറും പാനും ബന്ധിപ്പിക്കാൻ സാവകാശം; പാൻ കാർഡ് അസാധുവാകില്ല

ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി പിന്നീട് അറിയിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ഇനി തിരക്കു കൂട്ടേണ്ട. കാരണം ജൂലായ് ഒന്നു മുതൽ ആധാർ ബന്ധമില്ലാത്ത പാൻ കാർഡുകൾ റദ്ദാക്കില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനം മൂലമുണ്ടായ പരിഭ്രാന്തി അവസാനിപ്പിക്കാൻ വേണ്ടിയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ വിജ്ഞാപനം.

തീയതി പിന്നീട്

തീയതി പിന്നീട്

ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂൺ 30 ന് ശേഷം പാൻ അസാധുവാകില്ലെന്നും ഡയറക്ട് ടാക്സസ് സെൻട്രൽ ബോർഡ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. എന്നാൽ പാനും ആധാറും ബന്ധിപ്പിക്കേണ്ട അവസാന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധാർ നിർബന്ധം

ആധാർ നിർബന്ധം

ജൂലൈ ഒന്നു മുതൽ പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാണ്. എന്നാൽ ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഒരു അവസാന തീയതി തീരുമാനിക്കും വരെ മുമ്പ് പാൻ കാർഡ് എടുത്തവർക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല.

എങ്ങനെ ബന്ധിപ്പിക്കാം?

എങ്ങനെ ബന്ധിപ്പിക്കാം?

ആദായ നികുതി വകുപ്പ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് വളരെ എളുപ്പമാക്കിയിട്ടുണ്ട്. ഇതിനായി നിങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യണം.

  • ആദ്യം ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക. 
  • തുടർന്ന് ഇടതു വശത്ത് കാണുന്ന ലിങ്ക് ആധാറിൽ (link aadhaar) ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഒരു പുതിയ വിൻഡോ ലഭിക്കും.
  • ഇവിടെ നിങ്ങളുടെ പാൻ, ആധാർ നമ്പറുകളും ആധാർ കാർഡിൽ നൽകിയിരിക്കുന്നതു പോലെ തന്നെ പേരും രേഖപ്പെടുത്തുക. അക്ഷരതെറ്റുകൾ പരിശോധിച്ച ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • യുഐഡിഎഐയിൽ നിന്നുള്ള വേരിഫിക്കേഷനു ശേഷം ലിങ്കിംഗ് സ്ഥിരീകരിക്കും.
  •  

    പേരുകളിലെ വ്യത്യാസം

    പേരുകളിലെ വ്യത്യാസം

    ആധാറിലെയും പാൻ കാർഡിലെയും പേരുകൾ തമ്മിലുള്ള വ്യത്യാസം പലർക്കും ഇവ ബന്ധിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഏതെങ്കിലും ഒന്നിലെ പേര് തിരുത്തിയെങ്കിൽ മാത്രമേ ഇവ ബന്ധിപ്പിക്കാൻ കഴിയൂ. ജനനത്തീയതിയിൽ തെറ്റുണ്ടെങ്കിലും ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനാകില്ല.

malayalam.goodreturns.in

English summary

PAN without Aadhaar is valid till further notice: CBDT

The income tax department has said permanent account numbers that are not linked to Aadhaar by July 1 will not be cancelled, stepping in to calm the panic caused by a notification issued on Wednesday.
Story first published: Friday, June 30, 2017, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X