ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഇനി മുതൽ ഫോൺ ബിൽ വർദ്ധിക്കും.
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഇനി മൊബൈൽ വരിക്കാർക്ക് ചിലവേറും. 15 ശതമാനമായിരുന്ന ടെലികോം സേവന നികുതിയാണ് ഇപ്പോൾ 18 ശതമാനമായിരിക്കുകയാണ്.
അതായത് 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ 83 രൂപയുടെ ടോക് ടൈമാണ് ഇപ്പോൾ ശരാശരി ലഭിക്കുന്നത്. എന്നാൽ ഇനി മുതൽ അത് 80 രൂപയായി കുറയും. പ്രതിമാസം 1000 രൂപയ്ക്ക് മൊബൈൽ റീചാർജ് ചെയ്യുന്നവർക്ക് ഇനി മുതൽ 1030 രൂപ ചെലവാകും. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കും ഇത് ബാധകമാണ്.

ടെലികോം കമ്പനികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ വരിക്കാരെ പിടിച്ചു നിർത്താൻ പുതിയ ഓഫറുകൾ ലഭിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മൊബൈൽ ഫോണുകളുടെ വിലയിലും വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത. മൊബൈൽ ഫോണിന്റെ നികുതി 12 ശതമാനമായി നിശ്ചയിച്ചതോടെ മിക്ക ഫോണുകളുടെയും നികുതി 4 മുതൽ 5 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്.
ലാപ്ടോപ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയുടെ വിലയും വർദ്ധിക്കും. 14-15 ശതമാനം വരെ നികുതി ഉണ്ടായിരുന്ന ഇവയ്ക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ക്യാമറയും ക്യാംകോഡറുകളും ഉള്‍പ്പെടെയുള്ളവയും 28 ശതമാനം കാറ്റഗറിയിലാണ്.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications