സംസ്ഥാനത്ത് സാധനങ്ങളുടെ പുതുക്കിയ വില വിവരപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് സാധനങ്ങളുടെ പുതുക്കിയ വില വിവരപ്പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി നടപ്പാക്കിയതിനു ശേഷം സംസ്ഥാനത്ത് സാധനങ്ങളുടെ വിലയിൽ വന്ന മാറ്റം നാളെ അറിയാം. പുതുക്കിയ വില നിലവാര പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാധനങ്ങൾക്കും സേവനങ്ങൾക്കുമുണ്ടായ നികുതി വ്യത്യാസം പട്ടികയിലുണ്ടാകും.

സാധനങ്ങൾ വില കൂട്ടി വിൽപ്പന നടത്തുന്നത് തടയാനാണ് വിലവിവര പട്ടിക പ്രസിദ്ധീകരിക്കുന്നത്. നൂറോളം ഇനങ്ങളുടെ നികുതി വ്യത്യാസമാണ് വാണിജ്യ നികുതി വകുപ്പ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് സാധനങ്ങളുടെ പുതുക്കിയ വില വിവരപ്പട്ടിക നാളെ

ജിഎസ്ടിക്ക് മുമ്പും ശേഷവും വിലയിൽ വന്ന മാറ്റവും, വില കൂടുന്ന വസ്തുക്കളും കുറയുന്ന വസ്തുക്കളും ഏതെന്നും ഇതുവഴി ആളുകൾക്ക് മനസ്സിലാക്കാനാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

പുതിയ നികുതി സമ്പ്രദായമാകുമ്പോൾ ആശയക്കുഴപ്പം സാധാരണമാണ്. വാറ്റ് വന്നപ്പോഴും സ്ഥിതി ഇതുപോലെ തന്നെയായിരുന്നു. എന്നാൽ ജനങ്ങൾക്ക് ബോധവത്ക്കരണം നൽകിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

malayalam.goodreturns.in

English summary

The revised price rating table publish tomorrow

After the implementation of GST, the revised price of goods and services in the state is known for tomorrow.
Story first published: Monday, July 3, 2017, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X