കോളേജ് അധ്യാപകരുടെ ശമ്പളം ഉടൻ പരിഷ്കരിച്ചേക്കും.
കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ ശമ്പളവർധനവിന് യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ (യുജിസി) ശുപാർശ ചെയ്തു.
വർദ്ധനവ്
22 മുതൽ 28 ശതമാനം വരെ ശമ്പള വർധനവാണ് സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കുമെന്നാണ് സൂചന.
ശമ്പളം എത്ര?
ശുപാർശ അനുസരിച്ച് പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളം 47,304 രൂപയിൽനിന്ന് 57,700 രൂപയാകും. രണ്ടാം ഗ്രേഡിലുള്ള അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളം 56,480 രൂപയിൽനിന്ന് 68,900 രൂപയാകും. അസോസിയേറ്റ് പ്രൊഫസറുടേത് 1,07,748ൽനിന്ന് 1,31,400 രൂപയുമാകും.
വൈസ് ചാൻസലറുടെ ശമ്പളം
വൈസ് ചാൻസലറുടെ ശമ്പളത്തിൽ 28 ശതമാനമാണ് വർദ്ധനവ്. 1,75,200ൽ നിന്ന് 2,25,000 രൂപയാകും ഇനി വൈസ് ചാൻസലറുടെ ശമ്പളം.
നിലവാരം വിലയിരുത്തൽ
ശമ്പള വർധനക്ക് പുറമെ അധ്യാപകരുടെ നിലവാരം വിലയിരുത്താനും പുതിയ രീതികൾ കൊണ്ടു വരുമെന്നാണ് വിവരം. ഗ്രേഡിംഗ് സംവിധാനമാകും ഇതിനായി നടപ്പിലാക്കുക. 2006ലാണ് അവസാനമായി കോളജ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
