ഇന്ത്യക്കാരെ സ്വാധീനിച്ച 10 ബ്രാൻഡുകൾ ഇവയാണ്... പതഞ്ജലിയും ജിയോയും നിസാരക്കാരല്ല!!!

ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 10 ബ്രാൻഡുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 10 ബ്രാൻഡുകളിൽ യോ​ഗ ​ഗുരു രാംദേവിന്റെ പ‍തഞ്ജലിയും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും. ആഗോള ഗവേഷണ സ്ഥാപനമായ ഇപ്സോസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും ഏറ്റവും കൂടുതൽ ചെലവുള്ളതുമായ ബ്രാൻഡുകളെയാണ് ഇപ്സോസ് പഠനവിധേയമാക്കിയത്.

 

നാലും ഒൻപതും സ്ഥാനം

നാലും ഒൻപതും സ്ഥാനം

ഇന്ത്യക്കാരെ ഏറ്റവും സ്വാധീനിച്ച ബ്രാൻഡുകളുടെ ലിസ്റ്റിൽ പതഞ്ജലിക്ക് നാലാം സ്ഥാനവും ജിയോയ്ക്ക് ഒൻപതാം സ്ഥാനവുമാണുള്ളത്. മുൻ വർഷങ്ങളിൽ ഇപ്സോസ് നടത്തിയ പഠനത്തിൽ പതഞ്ജലിയും റിലയൻസ് ജിയോയും ഉൾപ്പെട്ടിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഒന്നാം സ്ഥാനം ​ഗൂ​ഗിളിന്

ഒന്നാം സ്ഥാനം ​ഗൂ​ഗിളിന്

റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നത് ​ഗൂ​ഗിൾ തന്നെ. എന്നാൽ രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം മൈക്രോസോഫ്റ്റും ഫെയ്സ്ബുക്കുമുണ്ട്.

ഗൂ​ഗിളില്ലാത്ത ജീവിതം

ഗൂ​ഗിളില്ലാത്ത ജീവിതം

ജീവിതത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാകാത്ത ബ്രാൻഡാണ് പഠനത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇവയില്ലാത്ത ജീവിതം നമുക്ക് സ്വപ്നം കാണാൻ പോലുമാകില്ലെന്ന് ഇപ്സോസ് പബ്ലിക് അഫയേഴ്സ് ആൻഡ് ലോയൽറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ പരിജത് ചക്രബർത്തി പറഞ്ഞു.

എസ്ബിഐയും പട്ടികയിൽ

എസ്ബിഐയും പട്ടികയിൽ

പട്ടികയിൽ ഇടം നേടിയ ഒരേയൊരു സാമ്പത്തിക സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുമ്പ് നാലാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ അഞ്ചാം സ്ഥാനമാണ് എസ്ബിഐയ്ക്ക് ലഭിച്ചിരിക്കുന്നത്. എസ്ബിഐയ്ക്ക് തൊട്ടു പിന്നാലെ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണാണ് ആറാം സ്ഥാനം നേടിയിരിക്കുന്നത്. പത്താം സ്ഥാനത്ത് മറ്റൊരു ഇ - കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടും ഇടംപിടിച്ചിട്ടുണ്ട്.

സാംസങ്ങും എയർടെല്ലും

സാംസങ്ങും എയർടെല്ലും

പട്ടികയിൽ ഉൾപ്പെട്ട മറ്റ് കമ്പനികളാണ് സാംസങ്ങും എയർടെല്ലും. ഇലക്ട്രോണിക് ഉപകരങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സാംസങ്ങിന് ഏഴാം സ്ഥാനവും എയർടെല്ലിന് എട്ടാം സ്ഥാനവുമാണുള്ളത്.

11 മുതൽ 20 വരെ

11 മുതൽ 20 വരെ

സ്നാപ്പ് ഡീൽ, ആപ്പിൾ, ഡെറ്റോൾ, കാഡ്ബറി, സോണി, എച്ച് ഡി എഫ് സി ബാങ്ക്, മാരുതി സുസുക്കി, ഗുഡ് ഡേ, അമുൽ എന്നിവയാണ് പട്ടികയിൽ 11 മുതൽ 20 വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റ് ബ്രാൻഡുകൾ.

പഠനം

പഠനം

21 രാജ്യങ്ങളിലായി നൂറ് ബ്രാൻഡുകൾ മൂല്യനിർണ്ണയം ചെയ്താണ് ഇപ്സോസ് പഠനം നടത്തിയിരിക്കുന്നത്. നൂറിലധികം ബ്രാൻഡുകളെ വിലയിരുത്തുന്നതിനായി ഓൺലൈനിൽ ആയിരത്തിലേറെ ഇന്ത്യക്കാരെ പഠനവിധേയരാക്കി. കൂടാതെ 36600 അഭിമുഖങ്ങളും നടത്തി.

നിത്യേന ഉപയോഗിക്കുന്ന ബ്രാൻഡുകൾ

നിത്യേന ഉപയോഗിക്കുന്ന ബ്രാൻഡുകൾ

പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ബ്രാൻഡുകളും ഉപഭോക്താക്കൾ നിത്യേന ഉപയോഗിക്കുന്നവയാണ്. ബ്രാൻഡുകളുടെ ഗുണനിലവാരം, അനുഭവം, മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കൾ ബ്രാൻഡുകളെ വിലയിരുത്തുന്നത്.

malayalam.goodreturns.in

English summary

Reliance Jio, Patanjali Among Top 10 Most Influential Brands: Study

Home grown Patanjali and Mukesh Ambani's controlled Reliance Jio have bagged the fourth and ninth position, respectively, Ipsos said in its report of most influential brands.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X