കുരുമുളക് വിപണിയിൽ കടുത്ത പ്രതിസന്ധി; ആറുമാസത്തിനിടെ 160 രൂപ കുറഞ്ഞു

കുരുമുളക് വില കഴിഞ്ഞ ആറു മാസത്തിനിടെ 160 രൂപ കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുരുമുളക് വിപണിയിൽ കടുത്ത പ്രതിസന്ധി. കർഷകർ ദുരിതത്തിൽ. കഴിഞ്ഞ ആറുമാസത്തിനിടെ കുരുമുളകിന്റെ വില കിലോയ്ക്ക് 160 രൂപയാണ് കുറഞ്ഞത്. വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

480 മുതൽ 490 രൂപ വരെയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കുരുമുളകിന്റെ വില. ജിഎസ്ടി നടപ്പിലാക്കിയതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

കുരുമുളക് വിപണിയിൽ കടുത്ത പ്രതിസന്ധി

കുരുമുളക് ഉല്‍പാദനത്തിലും വ്യാപകമായ കുറവുണ്ടായിട്ടുണ്ട്. വിലയിടിവു കാരണം കുരുമുളകു വില്‍പ്പനയും നടക്കുന്നില്ല. വില വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിനു കര്‍ഷകരാണ് കുരുമുളകു ശേഖരിച്ച് വച്ചിരിക്കുന്നത്.

വിളവെടുപ്പു കാലങ്ങളില്‍ വില്‍പ്പന നടത്താതെ വില ഉയരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ ഗുണനിലവാരം കുറഞ്ഞവയാണ് വിപണിയില്‍ എത്തുന്നതില്‍ കൂടുതലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

malayalam.goodreturns.in

English summary

Pepper output likely to stay flat in 2017

Pepper production for 2016-17 is unlikely to show an upsurge as has been projected due to erratic weather conditions so far this year.
Story first published: Monday, July 17, 2017, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X